അടിയന്തിര ഘട്ടങ്ങളിൽ, അപകടാവസ്ഥയിൽപ്പട്ട പ്രവാസി പൗരന്മാരെ രക്ഷിച്ചു സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ഉത്തവാദിത്വം പ്രവാസി സംഘടനകൾക്കല്ല, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണ്…….

Share News

വിദേശത്തുനിന്നും അടിയന്തിര ഘട്ടങ്ങളിൽ, അപകടാവസ്ഥയിൽപ്പെട്ട പ്രവാസി പൗരന്മാരെ രക്ഷിച്ചു സ്വന്തം രാജ്യത്ത് എത്തിക്കാനുള്ള ഉത്തവാദിത്വം പ്രവാസി സംഘടനകൾക്കല്ല, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണ്…..


എല്ലാം ചിലവുകളും കഷ്ടത്തിലായ പ്രവാസികളുടെ തലയിൽ കെട്ടിവച്ചു, ദിവസും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ആർക്കെങ്കിലും, ആരെയെങ്കിലും സഹായിക്കാനാവുമോ?? സർക്കാരുകൾ പ്രവാസികളുടെ കാര്യത്തിലുള്ള തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക, ഇതിനായി ആവശ്യമെങ്കിൽ എംബസ്സികളെയും, സർക്കാർ സംവിധാനങ്ങളെയും സഹായിക്കാൻ പ്രവാസി സംഘടനകളെ ഉപയോഗപ്പെടുത്തുക. ഗൾഫ് രാജ്യങ്ങളിൽ ദിനേന നിരവധി ഇന്ത്യക്കാരായ പ്രവാസികൾ കോവിഡ് ബാധിച്ചും, മാനസിക സമ്മർദ്ദങ്ങളാലും മരിച്ചു കൊണ്ടിരിക്കുന്നു.

മൂന്ന് മാസത്തോളമായി ജോലിയും, കൂലിയുമില്ലാതെ വിഷമിക്കുന്നവർ എങ്ങിനെയാണ് എല്ലാ ചിലവും സ്വന്തമായി വഹിച്ച് നാട്ടിലെത്തുക? ഭക്ഷണം കഴിക്കാൻ പ്രവാസി സംഘടനകൾ നൽകുന്ന ഫുഡ്‌ കിറ്റിനായി കാത്തിരിക്കുന്നവരാണ് പണമുള്ളവരെന്ന് നമ്മൾ കരുതുന്ന പ്രവാസികളിൽ മിക്കവരും…!!

യാത്ര ചെയ്യാൻ കോവിഡ് 19 ടെസ്റ്റ്‌
ആവശ്യമില്ലാത്ത, കൂടുതൽ “വന്ദേ ഭാരത്” ഫ്ലൈറ്റുകൾ ദയവായി കേന്ദ്രം അനുവദിക്കുക, കൂടാതെ കേരള സർക്കാർ NORKA യുടെയും “ലോക കേരള സഭ”യുടെയും നേതൃത്വത്തിൽ ചിലവുകുറഞ്ഞ ചാർട്ടർ ഫ്ലൈറ്റുകൾ ക്രമീകരിക്കുക. NORKA രെജിസ്ട്രേഷൻ നടത്തി മാസങ്ങളായി കാത്തിരിക്കുന്ന മലയാളി പ്രവാസികൾക്ക് വേണ്ടി ഇനിയെങ്കിലും അടിയന്തിരമായി ഇടപെടുക.

ജെയ്‌സൺ കാളിയാനി

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു