ഓൺലൈനിൽ സിലബസിനോടൊപ്പം ജീവിത നിപുണതയുടെ ചില സന്ദേശങ്ങൾ കൂടി നൽകണമെന്ന സൂചനയാണ് ഈ വിദ്യാർത്ഥി ആത്മഹത്യകൾ നൽകുന്നത്

Share News

പോയ രണ്ട് മൂന്ന് ആഴ്ചകളിൽ സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായി

. സ്‌കൂൾ എന്ന ഇടത്തിൽ പോകാതെയുള്ള പള്ളിക്കൂട കാലത്തിന്റെ പാർശ്വ ഫലം കൂടിയാണോഇത് ?.മാനസിക സംഘർഷങ്ങൾ അധ്യാപകരോടും കൂട്ടുകാരോടുമൊക്കെ പങ്ക് വച്ച് അതിന്റെ ആഘാത ശക്തി കുറയ്ക്കാനുള്ള ഇടം കൂടിയാണ് പള്ളിക്കൂടം

.ചില നല്ല അധ്യാപകരെങ്കിലും കുട്ടികളുടെ പെരുമാറ്റത്തിലെ വിഷാദ ഛായ കണ്ട് ഇടപെട്ട് സ്വയം മരിക്കാനുള്ള ചിന്തകളെ ഇല്ലാതാക്കാറുമുണ്ട് .സ്‌കൂളിലെ പഠ്യേതര പ്രവർത്തനങ്ങളും സംഘർഷങ്ങൾക്ക് അയവ് വരുത്താൻ സഹായിക്കും

.വീട്ടിലിരിക്കുമ്പോൾ ആകുലതയിൽ പെടുന്ന ഒരു കുട്ടിക്ക് അതിന് ഒരു ശമനം തേടുവാനുള്ള സാന്ത്വന സംവിധാനമാണ് ഈ അനിവാര്യമായ ഓൺലൈൻ വിദ്യാഭ്യാസ കാലത്തു നഷ്ടമാകുന്നത് . .സ്‌കൂളിലെ സാമൂഹികവൽക്കരണത്തിലൂടെ ലഭിക്കേണ്ട കരുത്തും കിട്ടുന്നില്ല .ഈ ശൂന്യതയാണോ സ്‌കൂൾ ഈ സ്‌കൂൾ വർഷത്തിന്റെ ആരംഭത്തിലെ ആത്മഹത്യകളുടെ കാരണമെന്ന് സംശയിക്കണം .

അത് കൊണ്ട് ഓൺലൈനിൽ സിലബസിനോടൊപ്പം ജീവിത നിപുണതയുടെ ചില സന്ദേശങ്ങൾ കൂടി നൽകണമെന്ന സൂചനയാണ് ഈ വിദ്യാർത്ഥി ആത്മഹത്യകൾ നൽകുന്നത്

.വീട്ടിൽ പറയാനാവാത്ത വിഷമങ്ങൾ ഉള്ളിൽ തിളച്ചു മറിയുമ്പോൾ,പങ്ക് വയ്ക്കാൻ അധ്യാപകരുണ്ടെന്ന് അവരെ ഓർമ്മിപ്പിക്കണം

.ചൈൽഡ് ലൈൻ നമ്പർ പ്രദർശിപ്പിക്കണം .

വിഷമങ്ങളിൽ ഒറ്റയ്ക്കല്ലെന്ന വിചാരം വളർത്തിയെടുക്കണം .ഇല്ലെങ്കിൽ ഇനിയും ദുഃഖ വാർത്തകൾ വരാം

.Drcjjohn Chennakkattu

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു