
ആലക്കോട്ടെ വൈദീകൻ അമേരിക്കയിൽ മരിച്ചു.
ആലക്കോട്: പതിനഞ്ചു കൊല്ലമായി അമേരിക്കയിൽ ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന ആലക്കോട് സ്വദേശി കത്തോലിക്കാ വൈദീകൻ ടെക്സാസിൽ മരണമടഞ്ഞു. മണക്കടവ് കാവി പുരയിടത്തിൽ പരേതരായ മത്തായിയുടെയും, അന്നമ്മയുടെയും മകൻ ഫാ.മാത്യു കാവിപുരയിടത്തിൽ ടി.ഒ.ആർ. ആണ് വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ മരിച്ചത്.ടെക്സാസ് ഫോർട്ട് വർത്ത് സെയിൻ്റ് തോമസ് പള്ളി വികാരിയായിരുന്നു.
ടി.ഒ.ആർ.സന്യാസ സഭാംഗമായ ഫാ.മാത്യു പതിനഞ്ചു വർഷമായി അമേരിക്കയിലായിരുന്നു. അതിനു മുമ്പ് ബീഹാറിൽ മിഷനറി ശൂശ്രൂഷയായിരുന്ന . സഹോദരർ – സിസ്റ്റർ സൂസമ്മ (എസ്.എച്ച്.പൈസ ക്കരി തിരുഹൃദയ കോൺവെൻ്റ് ) , തോമസ് (ചെറുപുഴ), തങ്കമ്മ തെക്കേക്കൊട്ടാരം (വായാട്ടു പറമ്പ്), ഫിലോമിന പിടികയിൽ ( കടുമേനി ), ജോയി കാവി പുരയിടത്തിൽ (എം.ജെ.സ്റ്റോർസ്, ആലക്കോട്.), പരേതരായ ഏലിക്കുട്ടി, മാമ്മിക്കൊച്ച്, വർക്കി, ജോസഫ്. ശവസംസ്‌കാരം ഫോർട്ട് വർത്ത് സെയിൻ്റ് തോമസ് പള്ളിയിൽ