
തങ്കശ്ശേരി ഹാർബറിൽ മൽസ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് റീഫർ കണ്ടെയ്നർ സ്ഥാപിച്ചു…..
തങ്കശ്ശേരി ഹാർബറിൽ മൽസ്യം കേടുവരാതെ സൂക്ഷിക്കുന്നതിന് റീഫർ കണ്ടെയ്നർ സ്ഥാപിച്ചു.
….നമ്മുടെ സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിലെ തങ്കശ്ശേരി ഹാർബറിൽ 20 അടി നീളമുള്ള റഫ്രിജറേറ്റഡ് റീഫർ കണ്ടെയ്നർ സ്ഥാപിച്ചു.-
2 മുതൽ – 5 ഡിഗ്രി സെൽഷ്യസ് വരെ പ്രവർത്തിക്കുന്ന ഈ കണ്ടെയ്നറുകളിൽ മൽസ്യം ഒട്ടും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും.അധികമായി മൽസ്യം ലഭ്യമാകുന്ന അവസരങ്ങളിൽ അവ ശേഖരിച്ച് 72 മണിക്കൂർ വരെ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും.
ഈ മൽസ്യം മൂല്യശോഷണമോ, വില ഇടിവോ സംഭവിക്കാതെ വിറ്റഴിക്കാൻ സാധിക്കും എന്നതാണ് റീ ഫർ കണ്ടെയ്നർ സ്ഥാപിക്കുന്നത് കൊണ്ടുള്ള നേട്ടം
.രണ്ട് കംപ്രസ്സർ ഉപയോഗിച്ചാണ് ശീതീകരണ സംവിധാനം ഒരുക്കിയിരിക്കുന്നത്.ശീതീകരണം നിലനിർത്തുന്നതിനായി എയർ കർട്ടനുകൾ, ടെംപറേച്ചർ അലാം, എന്നീ സൗകര്യങ്ങളും കണ്ടെയ്നറിനകത്തുണ്ട്
.15 ടൺ മൽസ്യം സൂക്ഷിക്കാൻ കപ്പാസിറ്റിയുള്ളതാണ് കണ്ടെയ്നർ...