പതിനെട്ടാം ദിനവും ഇന്ധന വില വർധിപ്പിച്ചു
തിരുവനന്തപുരം രാജ്യത്ത് ഇന്നും ഡീസലിന് വില കൂട്ടി. തുടർച്ചയായ 18ാം ദിവസമാണ് ഡീസലിന്റെ വില വർധിപ്പിക്കുന്നത്. ലിറ്ററിന് 45 പൈസയാണ് ഇന്ന് വർധിപ്പിച്ചത്.
18 ദിവസംകൊണ്ട് 9.92 രൂപയാണ്് ഡീസലിന് വർധിപ്പിച്ചത്. അതേസമയം, ഇന്ന് പെട്രോൾ വിലയിൽ മാറ്റമില്ല. 75.72 രൂപയാണ് കൊച്ചിയിൽ പെട്രോളിന്റെ വില.