പ്രവാസികള്‍ക്ക് പിപിഇ കിറ്റ്: പ്രായോഗികമല്ലന്ന് ഉമ്മൻ‌ചാണ്ടി

Share News

തിരുവനന്തപുരം : കോവിഡ് പരിശോധനാ സംവിധാനമില്ലാത്ത ഗൾഫ് രാജ്യങ്ങളില്‍ നിന്നു നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ പേഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്‌മെന്റ് (പിപിഇ) ധരിച്ചു വരണമെന്ന സർക്കാർ നിര്‍ദേശത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിര്‍ദേശം പ്രായോഗികമല്ല. പിപിഇ കിറ്റിന്റെ ചെലവും പ്രവാസികള്‍ക്ക് താങ്ങാനാവില്ല. കിറ്റിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, ലഭിച്ചാല്‍ തന്നെ അതിന്റെ ചെലവ് പ്രവാസികള്‍ക്ക് താങ്ങാനാകുമോ. പിപിഇ കിറ്റ് ധരിക്കാന്‍ കയറുന്ന എയര്‍പോര്‍ട്ടിലും വന്നിറങ്ങുന്ന വിമാനത്താവളത്തിലും സൗകര്യമുണ്ടോ. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണം. പാവപ്പെട്ട പ്രവാസികളെ സര്‍ക്കാര്‍ വീണ്ടും ഇട്ട് ഓടിക്കരുതെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു