പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു.

Share News

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ ആശയങ്ങളും വികസന മാതൃകകളും ആരായുന്ന ‘കേരള ഡയലോഗ്’ തുടർ സംവാദ പരിപാടി ആരംഭിക്കുന്നു.

ശാസ്ത്രജ്ഞരും, തത്വചിന്തകരും, നയതന്ത്രജ്ഞരും, സാമ്പത്തിക വിദഗ്ധരും, എഴുത്തുകാരും, പത്രപ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും, ജനപ്രതിനിധികളും, സാങ്കേതികവിദഗ്ധരും ഉൾപ്പെടെ ആഗോളതലത്തിൽ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികൾ പരിപാടിയിൽ പങ്കാളികളാകും.

കേരള ഡയലോഗിൻ്റെ ആദ്യ എപ്പിസോഡിൽ ‘കേരളം: ഭാവി വികസനമാർഗങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ലോക പ്രശസ്ത പണ്ഡിതരായ നോം ചോസ്കി, അമർത്യ സെൻ, സൗമ്യ സ്വാമി നാഥൻ എന്നിവർ സംസാരിക്കും. പ്രശസ്ത ജേർണലിസ്റ്റ് എൻ. റാം, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എന്നിവർ മോഡറേറ്ററാവും

കേരള ഡയലോഗിന്റെ ആദ്യഭാഗം ഇന്ന് (26 – 06 – 2020, 4 PM IST) മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ സംപ്രേഷണം ചെയ്യും. കൂടാതെ തത്സമയം നമ്മുടെ നാടിലും തുടർച്ചയായി വരുന്ന ചർച്ചകളും സമാനരീതിയിൽ ജനങ്ങളിലേയ്ക്ക് എത്തിക്കും.

കേരള മാതൃക മുൻനിർത്തി എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്ന സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു നേതൃത്വം നൽകാൻ കേരള ഡയലോഗിലൂടെ സാധിക്കും.

എ പി തിരുവനന്തപുരം

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു