ആകാശം കീഴടക്കാൻ രശ്മി!

Share News

ആകാശം കീഴടക്കാൻ രശ്മി!

ആകാശം കീഴടക്കി മകൾ രശ്മി.ജി.ബട്ട് ഉയർന്നു പറക്കുമ്പോൾ ഗോപിനാഥാ ഭട്ടും ഭാര്യ ശോഭയും അതിരില്ലാത്ത സന്തോഷത്തിലാണ്.

ഇന്ത്യൻ വ്യോമസേനയുടെ പുതിയ ബാച്ചിൽ ഫ്ലയിങ്ങ് ഓഫീസറായി രശ്മിക്കു നിയമനം ലഭിച്ചപ്പോൾ ഗൗഡ സരസ്വത ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ആദ്യ മലയാളി ആയി മാറി ഈ മിടുക്കി. മട്ടാഞ്ചേരിയിലെ തിരുമല ദേവസ്വം ക്ഷേത്രത്തിൽ വർഷങ്ങളായി ഭഗവാന്റെ പല്ലക്ക് ചുമക്കുന്ന ജോലിയിൽ ഏർപ്പെടുന്ന ഗോപിനാഥനു ഇത് ഭഗവാൻ കനിഞ്ഞു നൽകിയ അനുഗ്രഹം.

വഡോദരയിലെ എയർഫോഴ്‌സ്‌ ആസ്ഥാനത്തുള്ള രശ്മിക്ക് പക്ഷെ കോവിഡ് നിയന്ത്രണങ്ങൾ മൂലം നാട്ടിലെത്തി മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ വരുന്നതിനു തടസ്സമായി.

നാട്ടിൽ വന്നാലും തിരിച്ചു ചെന്നാലും 15 ദിവസം ക്വാറന്റൈനിലാവും. മകളെ നേരിൽ കാണാൻ ആകാംഷയോടെ ആ മാതാപിതാക്കൾ കാത്തിരിക്കുകയാണ്.

മകളുടെ നേട്ടത്തിൽ അവരെ വീട്ടിൽ അനുമോദിക്കാൻ മേയർ സൗമിനി ജയിനുംമുൻ മേയർ ടോണി ചമ്മണിയും എത്തിയിരുന്നു .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു