
കണ്ടക്ടർക്ക് കോവിഡ്:അങ്കമാലി ഡിപ്പോ അടച്ചു
അങ്കമാലി: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോ താൽക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
അങ്കമാലി – ആലുവ റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിക്കുകയും ചെയ്യുകയായിരുന്നു.
ഡിപ്പോയിലെ അണുനശീകരണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചു.