
കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത് വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു.
കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത് വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു.
എന്നാല്‍ ഈ സഹനം കൊണ്ട് ശരിക്കും വെള്ളം ഒഴുകുന്ന ചാല്‍ ഉണ്ടാകുമോ? അതോ അഴുക്ക് വെള്ളത്തിന് കെട്ടികിടക്കാനുള്ള മറ്റൊരു ഇടമാകുമോ?
ഈ സ്ലാബുകള്‍ ക്രമേണ ദുര്‍ബലപ്പെട്ട് പൊളിഞ്ഞ് റോഡിന് ഭീഷണി ഉണ്ടാക്കുമോ? ഈ പണിയുടെ പ്രഖ്യാപിത ആയുസ്സ് മുഴുവനും ഓഡിറ്റ് ചെയ്യാന്‍ സംവിധാനം ഉണ്ടോ?അങ്ങനെ ഒരു ആയുസ്സ് മരാമത്ത് പണികളില്‍ പറയാറുണ്ടോ?
ഇങ്ങനെ ഒരു പണി വരുന്നതിന് മുമ്പേ അത് മൂലം ബാധിക്കപ്പെടുന്നവരെ ബോധ്യപ്പെടുത്താന്‍ ബാധ്യത ഇല്ലേ? റോഡിന്റെ ഘടനയെ ബാധിക്കുന്ന ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചില മുന്‍ കരുതല്‍ വേണ്ടെ?
പ്രദേശ വാസികളുടെ സംഘടനകള്‍ അറിയേണ്ടത് അല്ലേ? ചർച്ച വേണ്ടെ? വാര്‍ഡു പ്രതിനിധി സക്കീര്‍ പ്രതിസന്ധി വന്നപ്പോൾ അത് ലഘുകരിക്കാന്‍ ചില സഹായങ്ങള്‍ ചെയ്ത് തന്നു. അത്രയും ആശ്വാസം. ഇതിനൊക്കെ ഒരു പ്രോട്ടോക്കോള്‍ വേണ്ടെ?
ഇനിയും കുറെ ദൂരം പണി ബാക്കിയാണ്. എത്ര കാലം എടുക്കുമെന്ന് അറിയില്ല. അതൊക്കെ പറയണ്ടേ?
ഗൂഗിള്‍ നോക്കി വരുന്നവര്‍ വഴി കണ്ട് അന്തിച്ചു പോകും. പണിയുടെ വേഗത കൂട്ടണം. രാത്രിയും പകലും ചെയ്ത് വേഗം തീര്‍ക്കണം. ഒരു ജെ. സി. ബിയുമായി വന്ന് ദേ പണിയുന്നുവെന്ന് പറഞ്ഞാല്‍ മതിയോ? പാവം ജനം.
( സി. ജെ. ജോൺ)

Dr cj john Chennakkattu
നമ്മുടെ നാടിൻെറ അവസ്ഥ .പ്രസക്തമായ ചോദ്യങ്ങൾ .നാടിൻെറ വികസനങ്ങൾ ജാഗ്രതയോടെ വേണം . ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കരുത് .
