ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !?

Share News


ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !? കൊച്ചിയിൽ നായയെ ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിൻെറ ചിത്രം ഇപ്പോൾ വലിയ വാർത്തയായി .പോലീസിൻെറ നടപടികൾ പെട്ടന്നുണ്ടായി .പ്രതിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പ്രഖാപിച്ചു .

പ്രളയകാലത്തു എവിടെയോനിന്നും എത്തിയ നായയെ ,അതും പ്രസവിക്കുവാൻ സാദ്ധ്യതയും ഉള്ളതിനാലാണ് കളയാൻ കൊണ്ടുപോയതെന്ന് കാർ ഡ്രൈവർ പറഞ്ഞതായും വർത്തയിലുണ്ട് .
ഡിക്കിയിൽ കയറാൻ മടിച്ചതുകൊണ്ടാണ് കയറിൽ കെട്ടിവലിക്കേണ്ടി വന്നതെന്നും ആ മനുഷ്യൻ പറഞ്ഞതായും വാർത്തയിൽ കാണുന്നു .
കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ആശുപത്രിയില്‍നിന്ന് മടങ്ങിവരുന്ന വഴിയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ദൂരെനിന്ന് നോക്കിയപ്പോള്‍ നായ കാറിനു പിന്നാലെ ഓടുന്നതായാണ് ഇദ്ദേഹത്തിന് തോന്നിയത്.
എന്നാല്‍ അടുത്തെത്തിയപ്പോഴാണ് നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുകയാണെന്ന് മനസ്സിലായത്.


നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതത്.
കാർ ഓടിച്ചിരുന്ന നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെതിരെ ഐപിസി 428, 429 വകുപ്പുകൾ പ്രകാരവും Prevention of Cruelty to Animals Act പ്രകാരവുമാണ് കേസ് എടുത്തത്.


“എൻെറ വീട്ടിൽ ഞാൻ വളർത്തിയ നായയെ കെട്ടിവലിച്ചാൽ ,ഇനി അത് ചത്താൽ തനിക്കെന്താ ? “
–എന്ന് ചോദിച്ചുവെന്നും അഖില്‍ പറയുന്നു .
അഖിലിനെ അനുമോദിക്കുന്നു .
വളരെ വേഗം നടപടികൾ എടുത്ത ഭരണാധികാരികളെയും , ഇടപെടലുകൾ നടത്തിയ മൃഗ സംരക്ഷണ -സ്നേഹ പ്രസ്ഥാനങ്ങളെയും ,വാർത്തകൾ നൽകിയ മാധ്യമങ്ങളെയും അനുമോദിക്കുന്നു .

പ്രിയപ്പെട്ടവരെ ,

ഓരോ മണിക്കൂറിലും
നമുക്കുചുറ്റും നിരവധി ആശുപത്രികളിൽ എത്രയോ കുഞ്ഞുങ്ങൾ ക്രൂരമായി കൊല്ലപ്പെടുന്നു ?

നായയെ പരസ്യമായി കെട്ടിവലിച്ചതുകൊണ്ട് പൊതുജനങ്ങൾ അറിഞ്ഞു .
അയാളുടെ ന്യായങ്ങൾ തന്നെയാണ്
ഉദരത്തിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവരും പറയുന്നതും .
പ്രളയം ഉണ്ടായപ്പോൾ ജീവൻ നിലനിർത്തുവാൻ ഓടിക്കയറിയതാണ് നായ .

ദൈവം സുരക്ഷിതമായി ജനിക്കുവാനും ജീവിക്കുവാനും
തിരഞ്ഞെടുത്ത മാതാപിതാക്കളാണ്
ആരും അറിയാതെ കൊല്ലുവാൻ തയ്യാറാകു ന്നത് .പറയുവാൻ പല കരണങ്ങളുണ്ടാകും .
പഠനം ,ജോലി ,പ്രമോഷൻ ,സാമ്പത്തികം,അസൗകര്യങ്ങൾ ….
മനഃസാക്ഷി മരവിക്കുമ്പോൾ മനുഷ്യൻ മനുഷ്യനെ അവൻെറ സന്തോഷം സൗകര്യങ്ങൾക്കുവേണ്ടി കൊല്ലുന്നു .
ആശുപത്രിയിലെ സുരക്ഷിതമായ ഓപ്പറേഷൻ ടേബിളിൽ കുഞ്ഞിനെ വെട്ടിനുറുക്കുമ്പോൾ വേദന തോന്നണ്ടേ ?
എൻെറ ഉദരത്തിൽ ഉണ്ടായ കുഞ്ഞിനെ വേണ്ടന്നുവെക്കാനുള്ള സ്വാതന്ത്രം ഞങ്ങൾക്കില്ലേ ,നിങ്ങളാരാ ചോദിക്കാൻ …എന്നൊക്കെയുള്ള വാദങ്ങളും ഉയരൂമല്ലേ ?


അഞ്ചര മാസം വളർച്ചയെത്തിയ ഒരു കുഞ്ഞിനെ മാതാപിതാക്കൾ അബോർഷൻ ചെയ്യുവാൻ – അതെ കൊല്ലുവാൻ അനുവാദം ചോദിച്ചെത്തിയ ഒരു കേസിൽ ഞാൻ കക്ഷിചേരുവാൻഅപേക്ഷ നൽകിയിരുന്നു.


കുഞ്ഞിനെ പ്രസവിക്കുന്നതു വരെയുള്ള
എല്ലാ ചികിത്സാ ചെലവുകളും
എടുക്കാമെന്ന് കോടതി വഴി അവരെ അറിയിച്ചു .
ഒരു യുവ ദമ്പതികൾക്ക്
ആദ്യമുണ്ടായ കുഞ്ഞിൻെറ ഹൃദയത്തിന് അസുഖമുണ്ടെന്ന്
സ്കാനിങ്ങു് റിപ്പോർട്ടിൽ കണ്ടതാണ് ,കുഞ്ഞിനെ വേണ്ടെന്ന് വെയ്ക്കുവാൻ അവർ തീരുമാനിച്ചത് .

ആ കുഞ്ഞു ജനിച്ചതിന് ശേഷവും വേണ്ടെന്നാണെങ്കിൽ ,ആ കുഞ്ഞിനെ ദത്തെടുക്കുവാൻ ഒരുക്കമാണെന്നുള്ള ,
ഒരു സമ്മതപത്രവും സമർപ്പിച്ചിരുന്നു .
കഴിഞ്ഞ 50 വര്ഷമായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ സംരക്ഷിച്ച തൃശ്ശൂരിലെ ഒരു സന്യാസിനികളുടെ നേതൃത്വത്തിലുള്ള ഒരു മികച്ച സ്ഥാപനമാണ് ജനിക്കാത്ത ,അതും വൈകല്യങ്ങളുള്ള കുഞ്ഞിനെ സ്വീകരിക്കുവാൻ തയ്യാറായി മുന്നോട്ടുവന്നത് . എന്നിട്ടും മാതാപിതാക്കൾ കുഞ്ഞിനെ ജനിക്കുവാൻ അനുവദിച്ചില്ല .കോടതിക്ക് വേണ്ടതുപോലെ അക്കാര്യത്തിൽ ഇടപെടാനും കഴിഞ്ഞില്ല .മാതാപിതാക്കളെ അവരുടെ അഭിഭാഷകൻ വഴിയും ,പ്രൊ ലൈഫ് പ്രവർത്തകർ നേരിട്ട് ബന്ധപ്പെട്ടിട്ടും മാതാപിതാക്കളുടെ മനസ്സുമാറിയില്ല ?!

നായയെ സംരക്ഷിച്ച സമൂഹം മാധ്യമങ്ങൾ ഉദരത്തിൽ വളരുന്ന കുഞ്ഞുങ്ങളെക്കുറിച്ചും ഈ ക്രിസ്‌മസ്‌ നാളുകളിൽ ചിന്തിക്കുമെന്ന് പ്രത്യാശിക്കുന്നു ,

പ്രാർത്ഥിക്കുന്നു .


കാത്തോലിക്ക സഭയിൽ
ജീവൻെറ സമഗ്ര സംരക്ഷണത്തിനായി
പ്രൊ ലൈഫ് സമിതി പ്രവർത്തിച്ചുവരുന്നു .
കേരളത്തിലെ എല്ലാ രൂപതകളിലും
ഈ സമിതിയുടെ ശുശ്രുഷകളുണ്ട് .
പ്രാർത്ഥന ,വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു .
സഹകരിച്ചു പ്രവർത്തിക്കുവാൻ
ആഗ്രഹിക്കുന്നവർ
ദയവായി വിളിക്കുവാൻ അഭ്യർത്ഥിക്കുന്നു .
സസ്നേഹം .

sabu jose,president kcbc pro life samithi


സാബു ജോസ്

12/12/2020


പ്രസിഡണ്ട്

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി
9446329343 , sabujosecochin@gmayil .com

Share News