
അക്ഷരവെളിച്ചം പകർന്ന് അപൂർവ സൗഹൃദം – റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസിന്‍റെ വിജയകഥ
ജലീഷ് പീറ്റര്‍

പലവഴികളിലൂടെ എത്തി ഒന്നായ മൂവർ സംഘത്തിന്‍റെ സൗഹൃദംകുട്ടികൾക്ക് അക്ഷര വെളിച്ചം പകരാൻ പദ്ധതിയിടുന്നു,കഠിനാദ്ധ്വാനത്തിലൂടെ ചുരുങ്ങിയ നാൾകൊണ്ട് ചരിത്രം കുറിച്ച അവർ വിജയഗാഥ തീർക്കുന്നു. തൃശൂർ പൂങ്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് എന്ന എൻട്രൻസ് കോച്ചിംഗ് സെന്‍ററിന് പിന്നിലെ കഥകേട്ടാൽ ആർക്കും സിനിമയെന്നോ കഥയെന്നോ തോന്നിയേക്കാം. അത്രമേൽ കൗതുകരമാണ് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസിന്‍റെ പിറവിയും പിന്നിട്ട നാളുകളും. റിജു ശങ്കർ, അനിൽകുമാർ വി., പി.സുരേഷ് കുമാർ എന്നീ മൂന്നു പേരുകൾ കൂടിചേരുമ്പോൾ അത് അറിവിന്‍റെ പ്രഭവ കേന്ദ്രമായ റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസ് എന്നായി മാറും.

വിദ്യാഭ്യാസത്തെ തീർത്തും കച്ചവടമായി കാണാതെ മുന്നിലെത്തുന്ന കുട്ടികളോട് കാട്ടിയ ആത്മാർത്ഥതയുടെ പ്രതിഫലമാണ് എട്ടുവർഷം കൊണ്ട് കേരളത്തിൽ അറിയപ്പെടുന്ന എൻട്രൻസ് കോച്ചിംഗ് സെന്‍ററുകളിലൊന്നായി റിജു ആൻഡ് പി.എസ്.കെ.ക്ലാസ്സസിനെ മാറ്റിയത്. കൊറോണ കാലത്ത് ലോക്ക് ഡൗണിലൂടെ കടന്നു പോകുമ്പോഴും പതറാതെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുകയാണ് സ്ഥാപനം.

മെഡിക്കൽ, എൻജിനിയറിംഗ് കോഴ്‌സുകളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ വിദ്യാർത്ഥികളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൈപിടിച്ചുയർത്തുന്ന റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് അനുദിനം ഈ രംഗത്ത് പുതിയ പരീക്ഷണങ്ങൾ വെല്ലുവിളിയോടെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. അദ്ധ്യാപന രംഗത്ത് 25 വർഷം പിന്നിടുന്ന റിജു ശങ്കറും 18 വർഷം പൂർത്തിയാക്കുന്ന സുരേഷ്‌കുമാറും കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ ആശയങ്ങളിലൂടെയാണ് കുട്ടികളെ മുന്നോട്ട് നയിക്കുന്നത്. ഇതിന് തണലായി വിദേശത്തെ മള്‍ട്ടി നാഷണൽ കമ്പനിയിയുടെ ഭരണ രംഗത്തെ അനുഭവ പരിചയവുമായി അനിൽകുമാറുമൊപ്പമുണ്ട്. മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരിശീലനങ്ങൾക്ക് പുറമേ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് ഫൗണ്ടേഷൻ ക്ലാസും നൽകുന്നുണ്ട്.

വാടകകെട്ടിടത്തിൽ നിന്നും വിജയത്തേരിലേറി
2012ലാണ് റിജു ആൻഡ് പി.എസ്.കെ ക്ലാസ്സസ്എന്ന വിദ്യാഭ്യാസ സംരംഭത്തിന്‍റെ പിറവി. തൃശൂരിലെ ഒരു എൻട്രസ് കോച്ചിംഗ് സെന്‍ററിൽ ഫിസിക്ക്‌സ് അദ്ധ്യാപകനായിരുന്ന സുരേഷ് കുമാറും കെമിസ്ട്രി അദ്ധ്യാപനായിരുന്ന റിജു ശങ്കറുമാണ് സ്വന്തമായൊരു എൻട്രൻസ് കോച്ചിംഗ് സെന്‍റർ എന്ന ആശയത്തിന് പിന്നിൽ. പ്രവാസിയായ അനിൽകുമാറും ഇവർക്കൊപ്പം ചേർന്നപ്പോൾ ആശയം യാഥാർത്ഥ്യമായി.
തൃശൂർ പൂങ്കുന്നത്ത് വാടക കെട്ടിടത്തിൽ 200 വിദ്യാർത്ഥികളുമായി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.കോഴിക്കോടുകാരനായ റിജു ശങ്കറും പാലക്കാട് സ്വദേശിയായ സുരേഷ്‌കുമാറും മലപ്പുറത്തുകാരനായ അനിൽകുമാറും അറിവിന്‍റെ വെളിച്ചം പകരാൻ കേരളത്തിന്‍റെ സംസ്‌കാരിക നഗരിയാണ് ഉത്തമമെന്ന് കണ്ടൈത്തി. ആദ്യവർഷം 200 പേരിൽ 150തോളം കുട്ടികൾക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചതോടെ ആദ്യചുവടുവയ്പ്പിൽ തന്നെ ബാലാരിഷ്ടതകൾ മാറി.
പിന്നീട് ഇങ്ങോട്ട് മുന്നേറ്റം മാത്രമായിരുന്നു ലക്ഷ്യം. തുടക്കം കുറിച്ച വാടക കെട്ടിടത്തേ നിലനിറുത്തികൊണ്ട് 2013ൽ മൂന്നു കിലോമീറ്റർ അകലെ കോലയിൽ എന്ന സ്ഥലത്ത് ഒരു സ്‌ക്കൂൾ വാങ്ങി റസിഡഷ്യൽ ക്യാമ്പസ് ആക്കി മാറ്റി. 2014മുതൽ റസിഡൻഷ്യൽ ക്യാമ്പസ് തുറന്നു ആൺകുട്ടികൾക്ക് ക്യാമ്പസിനുള്ളിൽ താമസമൊരുക്കി. പെൺകുട്ടികൾക്ക് ഇതിന് പുറത്ത് പ്രത്യേകം സൗകര്യവുമൊരുക്കി. 2016ൽ ആറ് അദ്ധ്യാപകരായിരുന്നു. തൊട്ടടുത്തവർഷം കുട്ടികൾ 3000ത്തോളമായി. അദ്ധ്യാപകരുടെ എണ്ണവും വർദ്ധിച്ചു.

കുട്ടികളെ തേടി സ്‌ക്കൂളുകളിലേക്ക്
ഹയർസെക്കൻഡറി തലത്തിൽ നിന്നും
വിദ്യാർത്ഥികളെ പരിപോഷിപ്പിച്ച് എൻട്രൻസിന് പ്രാപ്തമാക്കുന്നതിനായി റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് സ്‌ക്കൂളുകളിൽ നേരിട്ട് എത്തുന്നു.
കോച്ചിംഗ് സെന്‍ററുകൾ പൊതുവെ സ്വീകരിക്കുന്ന ഈ രീതി ഫലപ്രദമായി നടപ്പാക്കുന്നുവെന്നതാണ് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസിൻറെ പ്രത്യേകത. കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ സ്‌ക്കൂളുകളുമായി സഹകരിച്ചാണ് പദ്ധതി. ഇന്‍റഗ്രേറ്റഡ് സ്‌ക്കൂളിംഗ് മാത്യകയിൽ റിജു ആൻഡ് പി.എസ്.കെയിലെ അദ്ധ്യാപകർ നേരിട്ടെത്തി ക്ലാസെടുക്കുന്നതാണ് രീതി. 200ത്തോളം കുട്ടികളാണ് ഇത്തരത്തിലുള്ളത്. സ്‌ക്കൂൾ പഠനം പൂർത്തിയാക്കുന്നതിനൊപ്പം വിദ്യാർത്ഥികളെ എൻട്രൻസിനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 150തോളം അദ്ധ്യാപകരാണ് ഇപ്പോൾ റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസിലുള്ളത്.
പാവപ്പെട്ട കുട്ടികളുമായി ‘ നമുക്ക് ഉയരാം ‘

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി നമുക്ക് ഉയരാമെന്ന പേരിൽ സൗജന്യവിദ്യാഭ്യാസ പദ്ധതിയും റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ് നടപ്പാക്കുന്നുണ്ട്.
സ്‌റ്റേറ്റ് സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളിൽ നിന്നും പാവപ്പെട്ട 40 കുട്ടികളെ കണ്ടെത്തി സൗജന്യമായി പഠിപ്പിക്കുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളി നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ പൂക്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌ക്കൂളിലെത്തിച്ചാണ് പഠിപ്പിക്കുന്നത്. താമസം റിജു ആൻഡ് പി.എസ്.കെയുടെ ഹോസ്റ്റലുകളിലും. രണ്ട് വർഷം മുൻപ് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ആദ്യ ബാച്ച് കുട്ടികൾ ഈ വർഷം പഠനം പൂർത്തിയാക്കി എൻട്രസ് എഴുതും. രണ്ടാം ബാച്ചിൽ 22 കുട്ടികളാണുള്ളത്. അർഹരായ കുട്ടികളെ കിട്ടത്തതാണ് എണ്ണം കുറയാൻ കാരണം.ബീഹാറിൽ ആനന്ദ് കുമാർ നടപ്പാക്കിയ ‘ ബീഹാർ തേർട്ടി ‘മോഡലിൽ നിന്നാണ് ‘സൂപ്പർ ഫോർട്ടി’ എന്ന തരത്തിൽ ‘നമുക്ക് ഉയരാം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് ഇവർക്ക് മറ്റൊരു പ്രചാദനം. അതിനാലാണ് സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളെ കണ്ടെത്തി സർക്കാർ സ്‌ക്കൂളിൽ തുടർ പഠനം സാദ്ധ്യമാക്കുന്നത് . ഇവരെ എൻട്രസ് കടമ്പ കടത്തുന്നതോടെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ലോക്ക്ഡൗണിന് മുന്നിലും സധൈര്യം
സമസ്ത മേഖലകളെയെയും പിന്നോട്ടടിച്ച നാളുകളിലൂടെയാണ് നാട് കടന്നു പോകുന്നത്. വിദ്യാഭ്യാസ രംഗത്തെ കണക്ക് കൂട്ടലും കൊവിഡ് കാരണം തെറ്റി. എന്നാൽ തെറ്റിയ കണക്കുകളെ കൂട്ടിയിണക്കി വലിയ ശരിയിലേക്ക് എത്താനുള്ള പരിശ്രമത്തിലാണ് റിജു ആൻഡ് പി.എസ്.കെ. ക്ലാസ്സസ്എൻട്രസ് പരീക്ഷകളുടെ എല്ലാം സമയം തെറ്റി. കുട്ടികൾ ആശങ്കയിലായി. എന്നാൽ ഈ സമയം നിങ്ങൾക്ക് മാത്രമായി ലഭിച്ച സുവർണാവസരമെന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ഇവർ. ഇതിന് മുൻപ് ഉണ്ടായിട്ടില്ലാത്തും ഇനി ഉണ്ടാകാൻ സാദ്ധ്യതയില്ലാത്തുമായ ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. വീട്ടിൽ തന്നെ അടച്ചിരിക്കേണ്ടിവരിക. പുറത്തേക്ക് പോലും ഇറങ്ങാൻ കഴിയാത്ത സ്ഥിതി. പഠിക്കാൻ ഇതിലും മികച്ച സമയം വേറെയില്ലെന്നാണ് റിജു ആൻഡ് പി.എസ്.കെ അമരക്കാർ പറയുന്നത്. നാട് അതിജീവനത്തിനായി പോരാടുമ്പോൾ നിർദേശങ്ങൾ പാലിച്ച് വിദ്യാർത്ഥികൾ വീട്ടിലിരിക്കണം. ചിട്ടയായി പഠിക്കണം. ഈ സമയം കടന്നു പോയാൽ പിന്നെ വരുന്നത് വിദ്യാർത്ഥികൾ പരീക്ഷാ അതിജീവനത്തിനുള്ള നാളുകളാണെന്നും ഇവർ പറയുന്നു.
മൂന്നു തരത്തിലുള്ള ക്ലാസുകളാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ഈ വർഷം എൻട്രൻസ് എഴുതുവർക്കാണ് ആദ്യം. ഇവർക്ക് മോഡൽ പരീക്ഷകളും ചോദ്യപേപ്പറുകളുടെ വിശകലനവും ഓൺലൈനായി ലഭ്യമാക്കും. പ്ലസ് വണ്ണിൽ നിന്നും പ്ലസ്ടുവിലേക്ക് എത്തിയവർക്ക് ഒരു ക്ലാസിൽ എന്താണോ പഠിപ്പിക്കുന്ന അത് ചിത്രീകരിച്ച് നൽകും. ഓരോ ദിവസത്തേതും ഇങ്ങനെ ലഭ്യമാക്കും. പത്താം ക്ലാസ് കഴിഞ്ഞെത്തുന്നവർക്ക് സൂം ഉൾപ്പെടെ ഉപയോഗിച്ച് ഓൺലൈൻ ക്ലാസുകളും നൽകുന്നുണ്ട്. 25 അദ്ധ്യാപകർ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്ന തിരക്കിലാണ്.കൊവിഡ് കാരണം വിദേശരാജ്യങ്ങളിൽ പഠനം മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്തവർക്കും ജോലിനഷ്ടപ്പെട്ട് നാട്ടിലൈത്തുന്നവരുടൈ മക്കൾക്കും ട്യൂഷൻ ഫീസിന്റെ 25 ശതമാനം സ്‌കോളർഷിപ്പ് നൽകാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു.
ആർട്ടിഫിഷൽ ഇന്‍റലിജൻസ് സാദ്ധ്യതകളും

ഓൺലൈൻ ക്ലാസുകൾക്കപ്പുറം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാദ്ധ്യതയും എൻട്രൻസ് പരിശീലനത്തിന് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് റിജു ആൻഡ് പി.എസ്.കെ.ക്ലാസ്സസ്. ക്ലാസ്മുറികളിൽ നിന്നും കുട്ടികൾ വീട്ടിലിരുന്നും പഠിക്കാൻ കൊവിഡ് പ്രാപത്മാക്കി. ഇതിന് ഓൺലൈൻ ക്ലാസുകൾ സഹായിച്ചു. വരും നാളുകളിൽ കൂടുതൽ മുന്നേറ്റം വേണം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് പുറമേ റോബോട്ടിക്ക് എൻജിനിയറിംഗ് ടെക്‌നോളജിയും ഈ രംഗത്ത് ഉപയോഗിക്കും.വരും നാളുകളിൽ ഇത്തരത്തിൽ നിർണായക ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് റിജു ആൻഡ് പി.എസ്.കെ.ക്ലാസ്സസ്. ലോക്ക് ഡൗൺ കഴിഞ്ഞാൽ കൂടുതൽ കരുത്തോടെ ഈ രംഗത്ത് ശക്തമായ സാന്നിദ്ധ്യം ഉറപ്പാക്കുകയാണ് ഈ സൗഹൃദ സംഘത്തിന്റെ ലക്ഷ്യം.