ആധാറുമായി ബന്ധപ്പെട്ടുള്ള സംശയ നിവാരണം|ആധാർ അനുബന്ധ രേഖകൾ UIDAI ( (myaadhaar.uidai.gov.in) ൽ സെപ്റ്റംബർ 14 വരെ സൗജന്യമായി നേരിട്ടു പുതുക്കാവുന്നതാണ്.

Share News

1) ആധാർ എൻറോൾമെൻറ് പ്രക്രിയ എന്താണ് ?

ആധാർ നിമയങ്ങൾക്ക് വിധേയമായി രാജ്യത്തെ നിവാസികൾക്ക് ആധാർ നമ്പറുകൾ നൽകുന്നതിന് വേണ്ടി അവരിൽനിന്ന് സാമൂഹികവും (ഡെമോഗ്രാഫിക് ) ശാരീരികവുമായ (ബയോമെട്രിക് വിവരങ്ങൾ അംഗീകൃത എൻറോൾമെൻറ് ഏജൻസികൾ (അക്ഷയ കേന്ദ്രം, പോസ്റ്റ് ഓഫീസ്, ബാങ്ക് ) ശേഖരിക്കുന്ന പ്രക്രിയ.

2)പൂജ്യം മുതൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എടുക്കുന്നതിനായി കൈവിരലുകളും കൃഷ്ണമണിയും സ്കാൻ ചെയ്യേണ്ടതുണ്ടോ?

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാർ എടുക്കുന്നതിന് എടുക്കുന്നത് ഫോട്ടോ മാത്രമാണ്

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാർ എടുക്കുന്നതിന് ആവശ്യമായ രേഖകൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് (പകർപ്പ് സ്വീകരിക്കുന്നതല്ല), മാതാപിതാക്കളുടെ ഒറിജിനൽ ആധാർ (ആധാർ എൻറോൾമെന്റിനു കുട്ടികളുടെ കൂടെ മാതാപിതാക്കൾ (അച്ചൻ അമ്മ വരേണ്ടതാണ്).

3)അഞ്ച് വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റിന് ആവശ്യമായ രേഖകൾ

തിരിച്ചറിയൽ രേഖയും ( ഇന്ത്യൻ പാസ്പോര്ട്ട്, പാൻ കാർഡ് , ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത പുതിയ റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് , SSLC സർട്ടിഫിക്കറ്റ് , എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ് )

മേൽവിലാസം തെളിയിക്കുന്ന രേഖയും ( ഇന്ത്യൻ പാസ്പോര്ട്ട്, ലാമിനേറ്റ് ചെയ്ത പുതിയ റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ്, തെഹസില്ലാര് | ക്ലാസ് എ ഗസറ്റഡ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം, എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ് )

ജനനതീയതി തെളിയിക്കുന്ന രേഖയും ( ഇന്ത്യൻ പാസ്പോര്ട്ട് / ജനനസർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ് )

4)അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ആധാർ എടുക്കുന്നതിന് ആവശ്യമായ രേഖകൾ

അഗതി മന്ദിരങ്ങളിലെ അന്തേവാസികൾക്ക് UDAI സ്റ്റാൻഡേർഡ് ഫോർമാറ്റിലുള്ള വാർഡന്റെ സാക്ഷ്യപത്രം ഉപയോഗിക്കാവുന്നതാണ്.

5) 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ആധാർ എൻറോൾമെന്റിന് ആവശ്യമായ രേഖകൾ

തിരിച്ചറിയൽ രേഖയും ( ഇന്ത്യൻ പാസ്പോര്ട്ട് പാൻ കാർഡ്, ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത പുതിയ റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് , സ്റ്റേറ്റ് ഗവണ്മെന്റ് / സെൻട്രൽ ഗവണ്മെന്റ് നൽകിയിട്ടുള്ള എംപ്ലോയി ഐഡി കാർഡ്, സ്റ്റേറ്റ് ഗവണ്മെന്റ് സെൻട്രൽ ഗവണ്മെന്റ് നൽകിയിട്ടുള്ള പെന് ഷനെർ ഫോട്ടോ ഐഡന്റിറ്റി കാർഡ്, ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് SSLC സർട്ടിഫിക്കറ്റ് , വിവാഹ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ട്രാൻസ്ജെൻഡർ ഐഡന്റിറ്റി കാർഡ്, എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ് )

മേൽവിലാസം തെളിയിക്കുന്ന രേഖയും ( ഇന്ത്യൻ പാസ്പോര്ട്ട്, ലാമിനേറ്റ് ചെയ്ത പുതിയ റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സുക്ക്, MP/MLA/ മുനിസിപ്പൽ കൗൺസിലർ തെഹസില്ലാര് ക്ലാസ് എ ഗസറ്റഡ് ഓഫീസർ നൽകുന്ന UIDAI സ്റ്റാൻഡേർഡ് ഫോർമാറ്റിലുള്ള സാക്ഷ്യപത്രം, എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്

ജനനതീയതി തെളിയിക്കുന്ന രേഖയും (ഇന്ത്യൻ പാസ്പോര്ട്ട് | ജനനസർട്ടിഫിക്കറ്റ് / SSLC സർട്ടിഫിക്കറ്റ് സ്റ്റേറ്റ് ഗവണ്മെന്റ് / സെൻട്രൽ ഗവണ്മെന്റ് നൽകിയിട്ടുള്ള പെന് ഷനെർ ഫോട്ടോ ഐഡന്റിറ്റി കാർഡ്, എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ് ) ആവശ്യമാണ്.

6)ആധാർ ലഭിക്കാൻ കാത്തിരിക്കേണ്ട കാലയളവ് എത്രയാണ് ?

90 ദിവസം വരെ

7)നിവാസിയുടെ ബിയോമെട്രിക് വിശദാംശങ്ങൾ എന്താണ് ?

നിവാസിയുടെ മുഖത്തിന്റെ ചിത്രം 10 വിരലുകളുടെയും മുദ്ര, രണ്ട് കൃഷ്ണമണികളുടെയും സ്കാൻ

എന്നിവയാണ് ബിയോമെട്രിക് വിശദാംശങ്ങൾ.

8)ആധാർ ലഭിച്ചിട്ട് പത്ത് വർഷം കഴിഞ്ഞെങ്കിൽ ഡോക്യുമെന്റ് അപ്ഡേഷൻ നടത്തേണ്ടതുണ്ടോ ?

ഡോക്യുമെന്റ് അപ്ഡേഷൻ നടത്തണം. ഇതിനായി ആധാർ കാർഡിലേതു പോലെ തന്നെ വ്യക്തിയുടെ പേര് ഉള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ( വോട്ടർ ഐഡി പാൻ കാർഡ്, പാസ്സ് പോര് ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് കിസാൻ പാസ്ബുക്ക്, പെന് ഷനെർ ഫോട്ടോ ഐഡി കാർഡ്, സർവിസ് ഫോട്ടോ ഐഡി കാർഡ്, മെഡി ക്ലെയിം കാർഡ്, ഡിസബിലിറ്റി ഐഡി കാർഡ് ആധാർ കാർഡിലേത് പോലെ തന്നെ വ്യക്തിയുടെ അഡ്രസ്സ് ഉൾപ്പെടുന്ന വിലാസം തെളിയിക്കുന്ന രേഖയും ( വോട്ടർ ഐഡി, പാൻ കാർഡ്, പാസ്സ്പോര് ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് കിസാൻ പാസ് ബുക്ക്, പെന് ഷനെർ ഫോട്ടോ ഐഡി കാർഡ്, സർവിസ് ഫോട്ടോ ഐഡി കാർഡ്, മെഡി ക്ലെയിം കാർഡ്, ഡിസബിലിറ്റി ഐഡി കാർഡ്, ഫോട്ടോ പതിച്ച സീൽ ചെയ്ത് ബാങ്ക് പാസ്സ് ബുക്ക്, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് KSEB ബിൽ, ടെലിഫോൺ ബിൽ, മെഡിക്കൽ ഇൻഷുറൻസ് പോളിസി ) ആവശ്യമാണ്.

9)ആധാർ രേഖകൾ സൗജന്യമായി പുതുക്കാൻ കഴിയുമോ ?

ആധാർ അനുബന്ധ രേഖകൾ UIDAI ( (myaadhaar.uidai.gov.in) ൽ സെപ്റ്റംബർ 14 വരെ സൗജന്യമായി നേരിട്ടു പുതുക്കാവുന്നതാണ്. അക്ഷയ കേന്ദ്രം വഴി പുതുക്കുന്നതിന് 50 രൂപ നൽകണം.

District Collector Palakkad

Share News