
അഡ്വ. ജോർജ് വർഗീസ് (69) നിര്യാതനായി..
തിരുവനതപുരം;ഗാന്ധിമാർഗ പ്രവർത്തനങ്ങളുടെ കരുത്തുറ്റ പോരാളിയും തികഞ്ഞ മനുഷ്യസ്നേഹിയുമായ അഡ്വ. ജോർജ് വർഗീസ് (69) . നിര്യാതനായി.തിരുവനന്തപുരത്ത് ഗാന്ധി മാർഗം, അഭിഭാഷക വൃത്തി, മദ്യനിരോധനം, സർവ്വോദയം, പൊതു സേവനം തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്നു..! പക്ഷാഘാതത്തെ തുടർന്ന് തിരു. പട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ മരണം സംഭവിച്ചു.
തിരു; അമ്പലമുക്ക് മാർ ഗ്രിഗോറിയോസ് തെക്കൻ പരുമലപ്പള്ളിയിൽ ഇന്ന് (മേയ്18) ഉച്ചയ്ക്ക് 1.30 – 2.30വരെ പൊതു ദർശനത്തിന് അവസരമുണ്ട്…!
കേരള ഗാന്ധി സ്മാരക നിധി, കേരള ഹിന്ദി പ്രചാര സഭ, കേരള മദ്യനിരോധന സമിതി, കേരള സർവ്വോദയ മണ്ഡലം, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി, കെസിബിസി മദ്യവിരുദ്ധ സമിതി തുടങ്ങി വിവിധ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.