സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് മരണം

Share News

കാസര്‍കോട് : സംസ്ഥാനത്ത് ഇന്നലെ വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍ ആണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇന്ന് രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം.ഇതോടെ കാസര്‍കോട് കോവിഡ് മരണം 11 ആയി.

ഒരു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാള്‍ ചികില്‍സയിലായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ, അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകർക്കുന്നത്.

കോവിഡ് ബാധിച്ച്‌ ഇന്നുമരിക്കുന്ന രണ്ടാമത്തെ ആളാണ് വിനോദ് കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച്‌ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി ഇന്നലെ പുലര്‍ച്ചെ മരിച്ചിരുന്നു.

Share News