സൗ​ദി​യി​ല്‍​ നിന്നുള്ള ടിക്കറ്റ് നി​ര​ക്കു​ക​ള്‍ ഇ​ര​ട്ടി​യാ​ക്കി എ​യ​ര്‍​ഇ​ന്ത്യ

Share News

ന്യൂഡൽഹി: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്.

ഏറ്റവും കൂടുതല്‍ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊറോണ ബാധിച്ച്‌ മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 16,000 കടന്നു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു