സ്നേഹത്തിൽ കൈപിടിച്ചുയർത്തുന്ന നൂറു ശതമാനം സ്നേഹത്തിൽ അധിഷ്ഠിതമായ പ്രാവർത്തന ശൈലി ആയിരിക്കും ഇനി അങ്ങോട്ടുള്ള നാളുകളിൽ കത്തോലിക്ക കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിൽ പ്രാവർത്തികമാക്കുന്നത്.

Share News

*കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ : മാർച്ച് 22 മുതൽ ജൂൺ 10 വരെമാർച്ച് 25 “വീട്ടിലിരിക്കാം പച്ചക്കറി നടാം” ക്യാമ്പയിൻഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ ആഹ്വാനപ്രകാരം ആയിരത്തോളം കുടുംബങ്ങളിൽ പച്ചക്കറി തൈകൾ നട്ട് ലോക്ക് ഡൗണിൽ പച്ചക്കറികളുടെ ലഭ്യത കുറയുന്ന സാഹചര്യത്തിൽ സ്വയംപര്യാപ്തത നേടുന്നതിന് സഹായകമായി.ലോക് ഡൗണിനെ തുടർന്ന് പച്ചക്കറി വിത്തുകൾ ലഭിക്കാത്ത സാഹചര്യം മുന്നിൽ കണ്ടുകൊണ്ട് കത്തോലിക്ക കോൺഗ്രസും കാഡ്സ് തൊടുപുഴയും സംയുക്തമായി ചേർന്ന് പച്ചക്കറിവിത്തുകൾ പോസ്റ്റലായി വീടുകളിൽ എത്തിച്ചു നൽകുന്ന പദ്ധതി നടപ്പിലാക്കി സമൃദ്ധിയുടെ ഏദൻതോട്ട മത്സരംവീട്ടിലിരിക്കാൻ പച്ചക്കറി നടാം ക്യാമ്പിന്റെ ഫലമായി ധാരാളം അടുക്കളത്തോട്ടങ്ങൾ ഉണ്ടായതിനെ തുടർന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏപ്രിൽ 3-ാം തിയതി “സമൃദ്ധിയുടെയുടെ ഏദൻതോട്ടം ” എന്ന പേരിൽ അടുക്കളത്തോട്ട മത്സരം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 50000 രൂപ, രണ്ടാം സമ്മാനം 25000 രൂപ, മൂന്നാം സമ്മാനം 11 പേർക്ക് 10000 രൂപ എന്ന നിലയിൽ 13 രാജ്യങ്ങളിൽ നിന്ന് 13 സമ്മാനങ്ങളുമായി ആരംഭിച്ച മത്സരത്തിൽ ആയിരത്തോളം കുടുംബങ്ങൾ പങ്കാളികളായി.ഇത് ലോക് ഡൗൺ വിജയിപ്പിക്കാനും പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കണ്ട് ആരോഗ്യകരമായ കേരളത്തെ വാർത്തെടുക്കുവാനും സാധിച്ചു

.കത്തോലിക്കാ കോൺഗ്രസ് എമർജൻസി ഹെൽപ്പ് ലൈൻലോക്ക് ഡൗൺ കാലയളവിൽ കേരളത്തിൽ ഭക്ഷണത്തിനും മരുന്നിനും യാതൊരു മാർഗ്ഗവുമില്ലാത്ത ആളുകൾക്ക് സഹായമാകുവാനായി കത്തോലിക്കാ കോൺഗ്രസ് എമർജൻസി ഹെൽപ്പ് ലൈൻ 13 രൂപതകളിലെയും രൂപതാ പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.മാസ്ക്, സാനിറ്റൈസർ വിതരണംകോവിഡ് 19 ന്റെ സാമൂഹ വ്യാപനം തടയുന്നതിന് സർക്കാർ പ്രതിരോധ മാർഗങ്ങൾ കൊണ്ടുവന്നപ്പോൾ പ്രാരംഭഘട്ടത്തിൽ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി 35000 മാസ്ക്കുകൾ വിവരണം ചെയ്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് 13 രൂപതകളിലും രൂപതാ പ്രതിനിധികൾ ആയിരക്കണക്കിന് മാസ്ക്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്ത് കൊറോണ പ്രതിരോധത്തിൽ വലിയ പങ്കുവഹിച്ചു.

പ്രവാസി ഹെൽപ്പ് ഡെസ്ക്കുകൾവിദേശത്തുള്ള മലയാളികൾ കേരളത്തിലേക്ക് അപ്രതീക്ഷിതമായി തിരിച്ചു വരേണ്ട സാഹചര്യം ഉണ്ടായപ്പോൾ അവരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിനായി കത്തോലിക്കാ കോൺഗ്രസ് പ്രവാസി ഹെൽപ്പ് ഡെസ്കുകൾ രൂപീകരിച്ചു. വിദേശരാജ്യങ്ങളിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അതാതു രാജ്യങ്ങളിലും ഇന്ത്യയിൽ എല്ലാ രൂപതകളുടെ അടിസ്ഥാനത്തിലും ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചു. ഈ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന ഗ്ലോബൽ സമിതിയുടെ 24 മണിക്കൂർ കോർഡിനേഷൻ ഹെൽപ്പ് ലൈൻ കമ്മിറ്റിയും പ്രവർത്തിച്ചുവരുന്നു.

സംരംഭക സംഘടനനമ്മുടെ സമുദായത്തിലെ സംരംഭകരെ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഗ്രൂപ്പ് രൂപീകരിച്ചു. ബിസിനസ് മേഖലയിലെ പ്രതിസന്ധകളും മുന്നോട്ടുള്ള ബിസിനസ് പ്രവർത്തനങ്ങളും തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തും പരസ്പരം സഹായിച്ചും ഈ ഗ്രൂപ്പ് മുന്നോട്ട് പോകുന്നു.

കത്തോലിക്കാ കോൺഗ്രസ് സുസ്ഥിര കാർഷിക വികസന പ്രോജക്ട്നൂതന കൃഷി രീതി അവലംബിക്കാൻ ആഗ്രഹമുള്ള തെരഞ്ഞെടുക്കപ്പെട്ട കർഷകരെ സഹായിക്കുവാൻ ഒരു വിദഗ്ധ സമിതി രൂപീകരിച്ചു 13 രൂപതകളിലും ഇതിന്റെ സേവനം ലഭിക്കുന്ന രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഏപ്രിൽ 30 :കത്തോലിക്കാ കോൺഗ്രസ് ദിനാചരണംകത്തോലിക്കാ കോൺഗ്രസിന്റെ 102-ാം ദിനാചരണം അതിജീവന ചെടി നട്ട് ആചരിക്കുവാൻ തീരുമാനിച്ചു.എല്ലാ കത്തോലിക്കാ കോൺഗ്രസ് പ്രവർത്തകരും അന്നേദിവസം കോവിഡ് അതിജീവന ചെടി എന്ന പേരിൽ ചെടി തൈകൾ നട്ടാണ് 102 -ാം ജന്മദിനം ആഘോഷിച്ചത്.

പ്രതിരോധ ഫെയ്സ് ഷീൽഡ് വിതരണംകത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയും യുഎസിൽ ഉള്ള പി.എസ്.ജി ഗ്രൂപ്പ് ചെയർമാൻ ജിബി പാറയ്ക്കലും സംയുക്തമായി കേരളത്തിലെ പ്രധാന ആശുപത്രികളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമുള്ള കോവിഡ് പ്രതിരോധ ഹൈഎൻഡ് ഫെയ്സ് ഷീൽഡുകളുടെ വിതരണം നടത്തി വരുന്നു. തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ഫെയ്സ് ഷീൾഡ് നൽകി സംസ്ഥാനതല വിതരണോദ്ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട ജൂബിലി മിഷൻ ഹോസ്പിറ്റൽ,എറണാകുളം ലിസി ഹോസ്പിറ്റൽ, പാലാ മാർ സ്ലീവാ ഹോസ്പിറ്റൽ തുടങ്ങി നിരവധി ഹോസ്പിറ്റലുകളിൽ ഇതിനോടകം ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തുകഴിഞ്ഞു.

കോവിഡ് 19 പ്രത്യാഘാതങ്ങളും പരിഹാരമാർഗ്ഗങ്ങളുംവിദഗ്ധരുടെ സഹായത്തോടെ ചർച്ചകൾ ചെയ്ത് കൃത്യമായ നിലപാടുകൾ സ്വീകരിക്കുവാനായി വെബിനാറുകൾ നടത്തുവാൻ തീരുമാനിച്ചു. ഇതിനോടകം 5 വെബിനാറുകൾ നടത്തി.

1. മെയ് 2 കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളെ ചേർത്ത് അതാതു രാജ്യങ്ങളിലെ പ്രതിസന്ധികൾ വിലയിരുത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്ത് വെബിനാർ നടത്തി

.2.വ്യവസായ പ്രതിസന്ധികളെ എങ്ങനെ നേരിടാം, സമ്പാദ്യ രീതികളും ബാങ്കിങ്ങിലെ മാറ്റങ്ങളുംകോവിഡ് 19 ന്റെ പ്രത്യാഘാതം മൂലം തകർന്നുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയെ മുൻ നിർത്തി “വ്യവസായ പ്രതിസന്ധികളെ എങ്ങനെ നേരിടാം, സമ്പാദ്യ രീതികളും ബാങ്കിങ്ങിലെ മാറ്റങ്ങളും” തുടങ്ങിയ വിഷയങ്ങളിൽ വി ഗാർഡ് ചെയർമാൻ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ചെയർമാൻ ഡോ.വി.എ. ജോസഫും ഉൾപ്പെട്ട വിദഗ്ധസമിതി മെയ് 6 ന് വെബിനാർ സംഘടിപ്പിച്ചു

.3.യുവജന ശാക്തികരണം, ഇന്ത്യയിലെ സംരംഭകത്വത്തിന്റെ സാധ്യതകൾ സമൂഹത്തിലെ യുവജനകളുടെ സുസ്ഥിരമായ ഭാവി ലക്ഷ്യമാക്കികൊണ്ട് ” യുവജന ശാക്തികരണം, ഇന്ത്യയിലെ സംരംഭകത്വത്തിന്റെ സാധ്യതകൾ”എന്നി വിഷയങ്ങളെക്കുറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ടി.കെ ജോസ്, മുൻ കേന്ദ്രമന്ത്രി ശ്രീ അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരുടെ വിദഗ്ധസമിതി ഉൾപ്പെട്ട വെബിനാർ മെയ് 13-ാം തിയതി സംഘടിപ്പിച്ചു

.4.കാർഷികമേഖല പ്രതിസന്ധികളും പരിഹാരമാർഗങ്ങളും കാർഷിക മേഖലയിലെ സുസ്ഥിരമായ വികസനം മുന്നിൽ കണ്ട് പി.ജെ. ജോസഫ് ,ജോസ് കെ. മാണി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും കാർഷിക മേഖലയിലെ വിദഗ്ധരും അടങ്ങിയ സമിതി കാർഷികമേഖല പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി മെയ് 23 ന് വെബിനാർ നടത്തി

.5.വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളുംവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും പരിഹാര മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ സാബു തോമസ് നേതൃത്വം നൽകി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പങ്കെടുത്ത വെബിനാർ മെയ് 27 ന് സംഘടിപ്പിച്ചു.

മെയ് 31: കത്തോലിക്കാ കോൺഗ്രസ് വൈദികരോടൊപ്പംകത്തോലിക്കാ കോൺഗ്രസ് വൈദികരോടൊപ്പം എന്ന ക്യാമ്പയിന്റെ ഭാഗമായി അന്നേദിവസം സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശങ്ങൾ വൈദികരുമായി പങ്കുവഹിച്ചു അവരോടുള്ള സമുദായത്തിന്റെ സ്നേഹാദരവ് പ്രകടിപ്പിച്ചു.

ജൂൺ 4 :സമരദിനംകാർഷിക ഉൽപ്പന്നങ്ങൾ തറവില പ്രഖ്യാപിച്ച് സംഭരിക്കണം ,കാർഷിക മേഖലയിൽ സമഗ്ര പദ്ധതികൾ കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ജൂൺ നാലിന് 13 രൂപതകളിലും കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ മുൻപിൽ നിൽപ്പ് സമരം നടത്തി. തൊടുപുഴ സിവിൽ സ്റ്റേഷന് മുൻപിൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പയ്യന്നൂർ ടെലിഫോൺ ഭവന് മുൻപിൽ ജനറൽ സെകട്ടറി അഡ്വ. റ്റോണി പുഞ്ചക്കുന്നേൽ, എറണാകുളം സിവിൽ സ്റ്റേഷൻ മുൻപിൽ ഡയറക്ടർ ഫാ.ജിയോ കടവി,ട്രഷറർ പി.ജെ പാപ്പച്ചൻ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഭാരവാഹികൾ സമരത്തിന് നേതൃത്വം നൽകി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സംഘടിപ്പിച്ച സമരത്തിലെ ഭാരവാഹികൾക്കെതിരെ കേസെടുത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി

.റീ ബ്രാൻഡിംഗ് കത്തേലക്കാ കോൺഗ്രസ് & റീ ബിൽഡിംഗ് കത്തോലിക്കാ കോൺഗ്രസ്കോവിഡാനന്തര കത്തോലിക്കാ കോൺഗ്രസിന് പുതിയ രൂപവും ഭാവവും നൽകണമെന്ന ഭാരവാഹികളുടെ തീരുമാനപ്രകാരം പുതിയ പ്രവർത്തന ശൈലിയിലേക്ക് കത്തോലിക്കാ കോൺഗ്രസ് കടന്നുവരുന്നു. പുതിയ എംബ്ലം,കളർ കോമ്പിനേഷൻ, ലെറ്റർ ഹെഡ്ഡ് തുടങ്ങി എല്ലാ തലങ്ങളിലും മാറ്റങ്ങൾ വരുത്തുന്നു.

നമ്മുടെ സമുദായ അംഗങ്ങളെ സ്നേഹത്തിൽ കൈപിടിച്ചുയർത്തുന്ന നൂറു ശതമാനം സ്നേഹത്തിൽ അധിഷ്ഠിതമായ പ്രാവർത്തന ശൈലി ആയിരിക്കും ഇനി അങ്ങോട്ടുള്ള നാളുകളിൽ കത്തോലിക്ക കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിൽ പ്രാവർത്തികമാക്കുന്നത്

.സമഗ്ര സ്വയംപര്യാപ്ത, കാർഷിക വികസന പദ്ധതികൾകോവിഡ് പ്രതിസന്ധിയെ നേരിടുന്നതിന് പ്രധാനമായും കാർഷിക മേഖലയുടെ സമഗ്ര വികസനം,ഭക്ഷ്യ പദാർത്ഥങ്ങളിൽ സ്വയംപര്യാപ്തത നേടുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഗ്ലോബൽ,രൂപതാ, ഫൊറോനാ,യൂണിറ്റ് സമിതികളുടെ നേതൃത്വത്തിൽ സമഗ്ര പദ്ധതികൾക്ക് രൂപം നൽകിയിരിക്കുന്നു.

സ്നേഹപൂർവ്വം,

അഡ്വ. റ്റോണി പുഞ്ചക്കുന്നേൽ (ജനറൽ സെക്രട്ടറി,

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി)

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു