
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ചിത്രം
പാമ്പാക്കുട സെന്റ്.ജോൺസ് ഓർത്തഡോക്സ് ഇടവകയിൽപരേതയായ ഊത്തുകുഴിയിൽ സൂസൻ പൗലോസിന്റെ ഭവനത്തിൽ മകൻ ബേസിലും കുടുംബവും കോവിട് പ്രോട്ടോക്കോൾ അനുസരിച്ചു എത്തിയപ്പോൾ.
ഷാർജയിൽ ജോലി ചെയ്യുന്ന പരേതയുടെ ഏകമകനും കുടുംബവും അമ്മയുടെ മരണ വാർത്ത അറിഞ്ഞു uae സർക്കാരിന്റെ എല്ലാ കോവിട് ടെസ്റ്റുകളും നടത്തിയ ശേഷമാണു നാട്ടിലെത്തിയത്എന്നാൽതന്റെ അമ്മയെ അവസാനമായി കാണാൻ14 ദിവസത്തെ ക്വാറന്റൈൻ കഴിയണം എന്നറിഞ്ഞു തളർന്നു പോയ ബേസിലിനു പാമ്പാക്കുട പള്ളി വികാരി അച്ഛനും, നിയമ പാലകരും, ആരോഗ്യ വകുപ്പും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു
കോവിട് പ്രോട്ടോകോൾ അനുസരിച്ചു..PPE കിറ്റ് ധരിച്ചു..സാമൂഹ്യഅകലം പാലിച്ചുതന്റെ അമ്മയെ അവസാനമായി , കാണുവാനും സ്നേഹചുംബനം നൽകുവാനും നിയമത്തിന്റെ പാതയിലൂടെ ആ മക്കൾക്ക് അവസരം ഒരുക്കി കൊടുത്ത ഇടവക വികാരി ബഹു.ജോൺസ് അച്ഛൻ , സഹ വൈദീകർ,പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി.അമ്മിണി ജോർജ്ഹെൽത്ത് ഇൻസ്‌പെക്ടർ ബഹു. ഷാജി സർ , രാമമംഗലം പോലീസ് അധികാരികൾ എന്നിവരോടുള്ള വാക്കുകളിൽ ഒതുങ്ങാത്ത നന്ദി.

Jeleena Kuriakose