
അങ്കമാലി LF ൽ നവീകരിച്ച ലാബ് പ്രവർത്തനമാരംഭിച്ചു
അങ്കമാലി: ആതുരശുശ്രുഷ രംഗത്ത് നീണ്ട 84 വർഷങ്ങളുടെ പാരമ്പര്യമുള്ള, അങ്കമാലി എൽ എഫ് ഹോസ്പിറ്റലിൽ നവീകരിച്ച ലബോറട്ടറി മെഡിസിൻ വിഭാഗം, ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിൽ പുന:സമർപ്പണം നടത്തി.
ആതുരരംഗത്ത് സംലഭ്യമായ അത്യാധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കി പ്രവർത്തനമാരംഭിച്ചിരിക്കുന്ന നവീകരിച്ച ലാബ്, വ്യക്തവും സൂക്ഷ്മവും നിർണ്ണായകവുമായ കണ്ടെത്തലുകൾ വഴി, ഏതൊരു രോഗിയുടെയും നേരെത്തെയുള്ള രോഗനിർണ്ണയത്തിനും സാധ്യമാകുമെന്ന ആരോഗ്യരംഗത്തെ തിരിച്ചറിവ് ഏറെ ശ്രേദ്ധേയമാണെന്ന് ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി.
ലാബ് റിപ്പോർട്ടുകൾ, ഒരു രോഗിയുടെ രോഗനിർണ്ണയത്തിൽ ഏതൊരു ഡോക്ടറിനും അദ്ദേഹത്തിന്റെ അറിവിനോടൊപ്പം തന്നെ അടിസ്ഥാനപരവും പ്രാധാന്യവുമുള്ളതാണ്. അതുകൊണ്ടു ഒരുകാരണവശാലും അല്പം കാശു ലാഭത്തിനുവേണ്ടി ശാസ്ത്രീയമോ, സാങ്കേതികവിദ്യകളോ ലവലേശമില്ലാത്ത അംഗീകൃതമല്ലാത്ത ലാബുകളിൽ പോയി വഞ്ചിതരാകാതെയും ശ്രദ്ധിക്കണം.
കാരണം വിശ്വസനീയവും ആധികാരികതയുമല്ലാത്ത ഏതെങ്കിലും ലാബ് റിപ്പോർട്ടുകൾ തെറ്റായ രോഗനിർണ്ണയത്തിനും തുടർന്നുള്ള അനാവശ്യ ചികിത്സയ്ക്കും അനാരോഗ്യത്തിനും കാരണമാകും.
ആയതിനാൽ വിശ്വസനീയവും, നിലവാരമുള്ളതും ഗുണമേന്മയുള്ളതുമായ ലാബുകളിൽ മാത്രം ലാബ് പരിശോധനകൾക്ക് പോകുക. നിങ്ങൾ ലാബിൽ നിന്നും തിരികെ കൊണ്ടുവരുന്ന റിസൾട്ടുകളും റിപ്പോർട്ടുകളും ഡോക്ടർമാർക്ക് രോഗനിർണ്ണയണത്തിന് വളരെ നിർണ്ണായകമായി തീരുന്നവയാണ് എന്ന കാര്യം രോഗികൾ ഒരിക്കലും വിസ്മരിക്കരുത്.
അതുകൊണ്ട് ലാബ് റിപ്പോർട്ടുകൾ അത്ര ‘ചെറിയ റിപ്പോർട്ടല്ല’ എന്നോർക്കണമെന്ന് ഒരു ഒരപേക്ഷ...ഫാ .വർഗീസ് പാലാട്ടി