
പരിസ്ഥിതി സൗഹാർദ്ദപദ്ധതികളുമായി എഴുപുന്ന ഇടവക.
അരൂർ : ലോകപരിസ്ഥിതി ദിനത്തിൽ എഴുപുന്ന സെന്റ് റാഫേൽ പള്ളിയിൽ ജനകീയ പങ്കാളിത്തത്തോടെ പ്ലാവ്,മാവ്,മങ്കോസ്റ്റിൻ,
നെല്ലി,റംബുട്ടാൻ,സപ്പോർട്ട,വാഴ, കപ്പ, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും, വിവിധ തരം പച്ചക്കറികളും നട്ടുകൊണ്ട് പരിസ്ഥിതി വർഷാചരണ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ഏയ്ഞ്ചൽ ജൈവസമൃദ്ധി പദ്ധതി
പ്രശസ്ത സിനിമാ താരം സിജോയ് വർഗ്ഗീസ് വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ദേവാലയത്തിന്റെ പരിസരത്തു കൃഷി ആരംഭിക്കുന്നതോടൊപ്പം ഇടവകയിലെയും, പരിസരപ്രദേശങ്ങളിലെയും എല്ലാ ഭവനങ്ങളും കാർഷിക അഭിവൃദ്ധി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനായി ഇടവകയിലെ ഓരോ ഭവനങ്ങളിലേക്കും പച്ചക്കറി വിത്തുകളും വൃക്ഷതൈകളും നൽകുമെന്ന് ഇടവക വികാരി ഫാ. പോൾ ചെറുപ്പിള്ളി അറിയിച്ചു.
എറണാകുളം – അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയയുടെയും, കൃഷിവകുപ്പിന്റെയും സഹകരണം എയ്ഞ്ചൽ ജൈവ സമൃദ്ധി പദ്ധതിയിൽ ഉറപ്പു വരുത്തിയിട്ടുണ്ട്.
എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്യാമള കുമാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവള്ളിൽ പച്ചക്കറി വിത്ത് വിതരണവും, വിൻ സൊസൈറ്റി ഡയറക്ടർ സി.ആലീസ് ലൂക്കോസ് വൃക്ഷതൈ വിതരണവും നടത്തി.
കാർഷിക വിദഗ്ധനും, എഴുത്തുകാരനും സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ പോൾസൺ താം എഴുതിയ കാർഷിക ഗുരു എന്ന പുസ്തകത്തിന്റെ പ്രകാശനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എം.കെ.ജോണപ്പൻ എഴുപുന്ന കൃഷിഓഫിസർ ശ്രീമതി ജീഷ്മയ്ക്ക് നൽകി നിർവഹിച്ചു.
ആലപ്പുഴ ജില്ല കൃഷിവകുപ്പ് അസി.ഡയറക്ടർ റെയ്‌ച്ചൽ സോഫിയ പരിസ്ഥിതിദിന സന്ദേശം നൽകി. കോവിഡാനന്തര കാലത്തു എല്ലാവരും കാർഷികസംസ്കാരത്തിലേയ്ക്ക് മടങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതോടൊപ്പം നമ്മുടെ അമ്മയായ പ്രകൃതിയോടിണങ്ങി ജീവിക്കാനും, പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഏർപ്പെടാനും സന്മനസുള്ള യുവജനങ്ങളുടെ കൂട്ടായ്മയായ
ഉണർവിനും ലോകപരിസ്ഥിതി ദിനത്തിൽ രൂപം നൽകി.
ഇടവക വികാരി ഫാ. പോൾ ചെറുപിള്ളി,
അസി.വികാരി ഫാ.മാത്യു ഡാനിയേൽ കല്പകശ്ശേരി, ഇടവക ട്രസ്റ്റിമാരായ ശ്രീ.രാജീവ്, ശ്രീ.ജോസ് തരകൻ, വൈസ് ചെയർമാൻ ശ്രീ ബെന്നി ഇടപറമ്പിൽ, ഇടവക ഭരണസമിതി അംഗങ്ങൾ, കർഷകസമിതി അംഗങ്ങൾ, സഹൃദയ സ്വയംസഹായസംഘങ്ങൾ തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.