നാട്ടിലേക്ക് യാത്രക്കൊരുങ്ങി നിൽക്കുന്ന ഈ രണ്ട് ഗർഭിണികളും ഒരു സ്വകാര്യ ഹോസ്പിറ്റളിലെ മാലാഖമാർ ആയിരുന്നു

Share News

കുറച്ച് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ രണ്ടു സഹോദരിമാർ ഇന്ന് വീടണഞ്ഞു. ഒരാഴ്ച്ച മുന്നേ കുവൈറ്റിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിയും എന്റെ സുഹൃത്തുമായ മനോജ്‌ തോമസിന്റെ Manoj Thomas ഒരു മെസ്സേജ് ഉണ്ടായിരുന്നു. കോട്ടയം സ്വദേശിയായ ഗർഭിണി ആയ ഒരു സഹോദരിക്ക് നാട്ടിൽ പോകാൻ സൗകര്യം സാധിക്കുമോ എന്നതായിരുന്നു അത്. നോർക്കയിലും അതുപോലെ എംബസിയിലും നേരത്തെ രജിസ്റ്റർ ചെയ്തിട്ടും ആഴ്ച്ചകളായിട്ട് യാതൊരു കൺഫർമേഷൻ മെസ്സേജോ മറ്റു ഔദ്യോഗിക റിപ്പോർട്ടോ അവർക്ക് വന്നിട്ടില്ലായിരുന്നു. പിന്നീട് അപേക്ഷകയോട് ഈ കാര്യം അന്വേഷിച്ചപ്പോൾ അവരെയും സമാന രീതിയിൽ പ്രയാസം അനുഭവിക്കുന്ന മറ്റൊരു ഗർഭിണിയെയും അതുവരെ പ്രയോറിറ്റി(Priority List) ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്. ഉടൻ തന്നെ റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഗർഭിണികളുടെ വിഷമവും, ദയനീയാവസ്ഥയും അവരുടെ ശ്രദ്ധയിൽപ്പെടുത്തി. എത്രയും പെട്ടന്ന് അടുത്ത വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു പോകാൻ അവരെ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി സൗകര്യം ചെയ്ത് തരാൻ ആവശ്യപ്പെട്ടപ്പോൾ അർഹർ ആയതിനാൽ 20/05/2020 തീയതിയിലെ വിമാന യാത്രക്ക് നാട്ടിലേക്ക് പോകുവാൻ ആവശ്യമായ അനുമതിയും, ടിക്കറ്റും (സ്വന്തം ചെലവിൽ ) അവർ നൽകുകയുണ്ടായി. പിന്നീട് അവർ നാട്ടിൽ എത്തുമ്പോഴുള്ള യാത്രാ സംവിധാനങ്ങളെ കുറിച്ചായിരുന്നു ആശങ്ക. റിയാദിൽ നിന്നും കണ്ണൂരിലേക്കായിരുന്നു ഫ്ലൈറ്റ്. ഇവർ എട്ടും, അഞ്ചും മാസം ഗർഭിണികളായ കോട്ടയം, പത്തനംതിട്ട സ്വദേശികളായിരുന്നു. അത് കൊണ്ട് തന്നെ പൂർണ്ണ ശ്രദ്ധയോടു കൂടി വളരെ സുരക്ഷിതമായി അവരെ നാട്ടിൽ എങ്ങനെ എത്തിക്കും എന്ന ആലോചനയിൽ നാട്ടിലുള്ള സാമൂഹ്യ പ്രവർത്തകരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും സംസാരിച്ചപ്പോൾ അതിനായി നല്ല രീതിയിലുള്ള ഗവണ്മെന്റ് സംവിധാനങ്ങൾ ഉണ്ടെന്നു അറിയാൻ കഴിഞ്ഞു. എങ്കിലും ദീർഘ ദൂരയാത്രക്ക് KSRTC വാഹനങ്ങളാണ് ഏർപ്പാട് ചെയ്തിട്ടുള്ളതെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ആംബുലൻസ് ആണ് കൂടുതൽ സുരക്ഷിതം എന്ന് ബോധ്യമായി !. മിതമായ നിരക്കിൽ ടാക്സി, ആംബുലൻസ് സംവിധാനത്തിന് പലരെയും സമീപിച്ചപ്പോൾ ഭീമമായ തുകയാണ് യാത്രാ ചെലവ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഒടുവിൽ എന്റെ സുഹൃത്തും നാട്ടുകാരനുമായ എല്ലാത്തിനുമുപരി സാമൂഹിക പ്രവർത്തകനുമായ ഫിറോസ് ചാലാടിനെ Firos Chalad (ജിദ്ദ കണ്ണൂർ അഴീക്കോട് മണ്ഡലം കെ എം സി സി മുൻ സെക്രട്ടറി) ബന്ധപ്പെടുകയുണ്ടായി. അദ്ദേഹം ഈ കാര്യം ജിദ്ദയിലുള്ള അബ്ദുല്ല പാലേരിയോടും (കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട്), നാട്ടിലുള്ള ഷുഹൈബ് കൊതേരിയെയും (ജില്ലാ എം എസ് എഫ് സെക്രട്ടറി, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസ് കോർഡിനേറ്റർ ) സംസാരിച്ചു കോട്ടയത്തേക്കും പത്തനംതിട്ടയിലേക്കുമുള്ള സൗജന്യയാത്ര ഏർപ്പാടാക്കി കൊടുക്കുകയും യാത്രികർ ആയിട്ടുള്ള ഗർഭിണികൾക്ക് കണ്ണൂരിലെ ശുഹബിന്റെ വീട്ടിൽ നിന്നും ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്തു. വളരെ സുരക്ഷിതമായി രാവിലെ ആറു മണിയായപ്പോഴേക്കും കോട്ടയത്തും തുടർന്ന് പത്തനംതിട്ടയിലേക്കും ഇവരെ വീടുകളിൽ എത്തിച്ചു. ലോകം മുഴുവൻ നേഴ്സുമാരെ മാലാഖമാർ എന്ന് വാഴ്ത്തുന്നു എങ്കിലും ചില സ്ഥലങ്ങളിൽ യാഥാർഥ്യം മറിച്ചാണ്. കാരണം നാട്ടിലേക്ക് യാത്രക്കൊരുങ്ങി നിൽക്കുന്ന ഈ രണ്ട് ഗർഭിണികളും ഒരു സ്വകാര്യ ഹോസ്പിറ്റളിലെ മാലാഖമാർ ആയിരുന്നു. ആ ഹോസ്പിറ്റൽ അധികൃതർ അവരോടു കാണിച്ചത് തീർത്തും ഉത്തരവാദിത്തമില്ലായ്മയായിരുന്നു. അവർക്ക് വേണ്ട യാത്രാ പാസും വളരെ താമസിച്ചാണ് നൽകിയത്. മാത്രമല്ല (20.05.2020) ഇരുപതാം തീയതി ഉച്ചക്ക് 12.45നുള്ള വിമാന യാത്രയ്ക്ക് വേണ്ടി തലേ ദിവസം രാത്രി തന്നെ അവരെ അവിടെ കൊണ്ട് വിടുകയാണുണ്ടായത്. ഗർഭിണികൾ ആണെന്നുള്ള യാതൊരു പരിഗണനയും അവർക്ക് നൽകിയില്ല. പിന്നീട് ഹോസ്പിറ്റൽ അധികൃതർ അവരെ കുറിച്ച് യാതൊന്നും അന്വേഷിച്ചില്ല, അത്പോലെ നാട്ടിലേക്ക് പോകുന്ന ആളുകളിൽ കൂടുതലും അസുഖ ബാധിതരോ, ഗർഭിണികളോ അർഹതപ്പെട്ടവരോ അല്ല. പല ആളുകളും തെറ്റായ വിവരങ്ങൾ നൽകിയും ആശ്രിതരെ ഉപയോഗിച്ച് പിൻവാതിലിലൂടെയുമാണ് നാട്ടിലേക്ക് പോകുന്നത്. തികച്ചും വേദനാജനകമാണ് ഇത്തരം നടപടികൾ. കാരണം ഈ സമയങ്ങളിൽ അർഹതപ്പെട്ട ഒരാൾ നാട്ടിൽ എത്താതിരിക്കുക എന്ന് പറയുന്നത് വളരെ സങ്കടകരമായ അവസ്ഥയാണ്.ഈ പുണ്യകർമ്മത്തിന് നിമിത്തമായി പ്രവർത്തിക്കാൻ എന്റെ കൂടെ നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് നന്ദി അറിയിക്കുന്നു.പ്രത്യേകിച്ച് KMCC ജിദ്ദ സാരഥികളായ ഫിറോസ് ചാലാടിനും, അബ്‌ദുള്ള പാലേരിക്കും, ഷുഹൈബ് കൊതേരിക്കും, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്‌ ആംബുലൻസ് ഭാരവാഹികൾക്കും, റിയാദ് ഇന്ത്യൻ എംബസി അധികൃതർക്കും നാട്ടിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു തരുകയും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്ത എന്റെ സുഹൃത്തുക്കൾക്കും പ്രത്യേക നന്ദി അറിയിക്കുന്നു

ഫസൽ ചാലാട് ഫേസ് ബുക്കിൽ എഴുതിയത്

.#Covid19

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു