
അഞ്ചു കുഞ്ഞുങ്ങൾക്ക് കൂടി വിദ്യദേവിക പ്രകാശ കിരണങ്ങൾ……
മനുഷ്യരുടെ നന്മയാർന്ന ചിന്തകൾ പ്രവർത്തിയിലേക്ക് പരിണമിക്കുമ്പോൾ കൂടുതൽ കുട്ടികളിലേക്ക് വിദ്യ ദേവികയിലൂടെ വെളിച്ചം പകരുകയാണ്.
കുമ്പളങ്ങിയിൽ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ബ്ലോക്ക് മെമ്പർമാരായ നെൽസൺ കോച്ചേരി, ഉഷാ പ്രദീപ് എന്നിവർ പള്ളുരുത്തിയിൽ സീനിയർ നേതാവ് ആർ. ത്യാഗരാജൻ തമ്പി സുബ്രമണ്യൻ മുണ്ടംവേലിയിൽ കൗൺസിലർ കെ.ജെ. പ്രകാശൻ നസ്രത്തും തോപ്പുംപടിയിലും ഞാനും കുട്ടികൾക്ക് ടിവി നൽകി.




കോളേജ് കാലത്തെ സുഹൃത്തും ഖത്തറിൽ ജോലി ചെയ്യുന്ന ബിനു മാമ്പിള്ളി, കുടുംബ സുഹൃത്തു പി.സി തോമസ് &കമ്പനി ഡയറക്ടർ പോൾ തോമസ്, മൂത്ത സഹോദരൻ ജോണിയും സുഹൃത്തുക്കളും ടിവി തന്നു സഹായിച്ചു.
കൂടാതെ കോൺഗ്രസ്സ് നേതാവ് സുമീത് ജോസഫ് തോപ്പുംപടിയിലെ ജെയിംസ് ഇലട്രിക്കൽസ് ഉടമ ജെയിംസ് ചേട്ടനും മകൻ ജോമോനും ചേർന്ന് നൽകിയ രണ്ടു ടാബും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തതോടെ ഇതു വരെ പതിനാറു കുടുംബങ്ങളിൽ വിദ്യയുടെ കിരണങ്ങൾ പ്രകാശിച്ചു.
മുൻ കൊച്ചി മേയർ ടോണി ചമ്മണി