സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Share News

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച്‌ മരിച്ചു. അട്ടപ്പാടി കൊളപ്പടിക ഊരിലെ മരുതി (73)യാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരണം. മരുതിക്ക് ആദ്യംനടത്തിയ ആന്‍റിജന്‍ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് വീണ്ടും നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് ബാധിതയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.

വെഞ്ഞാറമൂട് സ്വദേശി ബഷീർ , പത്തനംതിട്ട സ്വദേശി മാത്യു, വടകര സ്വദേശി മോഹനന്‍, ഫറൂഖ് സ്വദേശിനി രാജലക്ഷ്മി എന്നിവരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്.

Share News