‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’: കെയ്റോസിന്റെ അന്താരാഷ്ട്ര വെബിനാർ ഇന്ന്
ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ആശയക്കൂട്ടം എന്ന രണ്ടാമത്തെ അന്താരാഷ്ട്ര വെബിനാർ ഇന്നു നടക്കും. ‘ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര വിരുദ്ധമോ’, ‘ശാസ്ത്രത്തിൻ്റെ വളർച്ചയിൽ സഭയുടെ സംഭാവനകൾ” എന്നീ വിഷയത്തിൽ വൈകിട്ട് 7 മണി മുതൽ 8.30 വരെയാണ് സൂം മീറ്റിങ്ങിൽ വെബിനാർ സംഘടിപ്പിക്കുന്നത്. തലശ്ശേരി രൂപത സഹായമെത്രാൻ മാർ ജോസഫ് പ്ലാംപ്ലാനി ആമുഖ സന്ദേശം നൽകും.
ഫോബ്സോലൂഷൻസ് സി. ഇ. ഒ ഡോ.സണ്ണി ജോർജാണ് മോഡറേറ്റർ. ജ്യോതി കോളേജ് പ്രിൻസിപ്പൾ ഫാ.ഡോ. ജയ്സൺ പോൾ മുല്ലേരിക്കൽ, കത്തോലിക് വെബ്സ് ചാനൽ സ്ഥാപകൻ ആൻ്റണി സച്ചിൻ വി.ആർ, എഴുത്തുകാരൻ ജോബി തോമസ്, സോഫ്റ്റ് വെയർ എൻജിനിയർ സിൻ്റോ വർഗ്ഗീസ് എന്നീവരാണ് പാനലിസ്റ്റുകൾ.