
അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരത്തെ ശക്തമായ മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി. ഒന്നാം ഷട്ടര്‍ 10 സെന്റീ മീറ്ററും രണ്ടാം ഷട്ടര്‍ 20 സെന്റീ മീറ്ററും മൂന്നാം ഷട്ടര്‍ 50 സെന്റീ മീറ്ററും ഉയര്‍ത്തി. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശമുണ്ട്.