വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്.
രണ്ടാംക്ലാസ് വരെയാണ് അബ്ദൂക്കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പക്ഷെ വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്. വായിച്ചറിഞ്ഞോ കേട്ടറിഞ്ഞോ അല്ല പഠനം.
ഓരോ നിമിഷവും ചിന്തിച്ച് കൊണ്ടേയിരിക്കും. പമ്പര വണ്ടികള്‍, മണ്ണെടുക്കുന്ന ജെ.സി.ബി., ബോഡി താഴ്ത്തുന്ന ടിപ്പര്‍ ലോറി, ചിറകടിക്കുന്ന പൂമ്പാറ്റ.. അബ്ദൂക്ക ഫുള്‍ടൈം ഗവേഷണത്തിലാണ്. എല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവ. മെഷീനുകളെ പണിശാലകളിലേക്ക് അടുപ്പിക്കുന്നേയില്ല.