
ബാങ്കുകളുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ സാധാരണ നിലയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും. റെഡ് സോണിലടക്കം രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചു വരെ ബാങ്കുകൾ പ്രവർത്തിക്കും. സാമൂഹിക അകലവും കൃത്യമായ സുരക്ഷാ മുൻകരുതലുകളും എടുത്ത് ഇടപാടുകാർക്ക് ബാങ്കുകളിൽ ശാഖകളിൽ എത്താമെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.
നേരത്തെ റെഡ് സോണിൽ രണ്ടു വരെയേ ബാങ്കുകൾ പ്രവർത്തിച്ചിരുന്നുള്ളു. അതിന് തിങ്കളാഴ്ച മുതൽ മാറ്റംവരും. എന്നാൽ ഹോട്ട് സ്പോട്ടായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്തെ ബാങ്കുകൾ തുറക്കണമോ എന്നത് സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് തീരുമാനമെടുക്കാം.