ഒരു അദ്ധ്യാപികയുടെ മകനായി ജനിച്ചു ജീവിക്കുന്നു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്

Share News

ഇന്ന് അദ്ധ്യാപക ദിനം .ഗുരു കാണപ്പെട്ട ദൈവമാണ്

…ഞാൻ ഒരു അദ്ധ്യാപികയുടെ മകനായി ജനിച്ചു ജീവിക്കുന്നു എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത് .അമ്മയെ കുറിച്ച് പറയാൻ എനിക്ക് ഒത്തിരി ഉണ്ട് …ചെറുപ്പം മുതലേ മറ്റുള്ളവരെ സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ മകൻ ..ശത്രുവിനെ പോലും സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന ‘അമ്മ ..പാലാ രാമപുരത്തെ ജനിച്ചു ചെറുപ്പകാലത്തെ അവിടെ പഠിക്കുകയും വല്യപ്പച്ച ബിസിനെസ്സ് ആവശ്യത്തിനായി കോട്ടയത്ത് പിന്നീട് താമസിക്കുകയും അങ്ങനെ പ്രീയൂണിവേഴ്സിറ്റി ചങ്ങനാശേരി അസംപ്‌ഷൻ കോളേജ് , ബി.എസി കെമിസ്ട്രി മുവാറ്റുപുഴ നിർമ്മല കോളേജ് ,ബി എഡ് . പാലാ അൽഫോൻസാ കോളേജിൽ പഠിക്കുകയും പിന്നീട് ആദ്ദ്യം എറണാകുളം ജില്ലയിലെ കാഞ്ഞൂർ സെയിന്റ് ജോസഫ് ഗേൾസ് ഹൈ സ്കൂളിൽ കുറച്ചു വർഷം പഠിപ്പിക്കുകയും പിന്നീട് കോട്ടയം ജില്ലയിലെ സൈന്റ്റ് ജോൺസ് ഹൈ സ്കൂൾ കാഞ്ഞിരത്താനത്തു 8,9,10 ക്ലാസ്സുകളിൽ ഇംഗ്ലീഷ് , കെമിസ്ട്രി, ഫിസിക്സ് അധ്യാപികയായി വർഷങ്ങളോളം ആയിരകണക്കിന് വിദ്യാർഥികളെ പഠിപ്പിക്കുകയും പിന്നീട് പ്രധാന ആദ്ധ്യാപികയായി റിട്ടയർ ആവുകയും ചെയ്ത ത്രേസ്യാമ്മ അഗസ്റ്റിൻ ടീച്ചർ .ഈ അമ്മയുടെ മകനായി ജനിച്ചത് എന്നും വലിയ അഭിമാനമാണ് ..ഇന്നും എന്റെ 42 വയസ്സിൽ എന്നെ ഞാൻ ലോകത്തിൽ എവിടെ ആയാലും എല്ലാ ദിവസവും ഫോണിൽ കൂടി വിളിച്ചു ഉപദേശിക്കുകയും ചെയ്യുന്ന ആ അദ്ധ്യാപികയുടെ റോൾ ഇന്നും ജീവിതത്തിൽ എനിക്ക് അമ്മയിലൂടെ അനുഭവിക്കാൻ പറ്റുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു …

എവിടെ ചെന്നാലും അദ്ധ്യാപികയുടെ മകന് ഒരു സീറ്റ് ഉണ്ട് .ഒരു പ്രത്യക പരിഗണന …..കാരണം വേറെ ഒന്നുമല്ല ആയിരകണക്കിന് കുട്ടികളെ പഠിപ്പിച്ചു അവർ ഇന്നും സമൂഹത്തിനും നാടിനും ലോകത്തിനും നന്മചെയ്യുന്നവരായി മാറ്റിയ വ്യക്തിത്വം …..ജനിക്കുകയാണെങ്കിൽ അദ്ധ്യാപികയുടെ മകനോ മകളോ ആയി ജനിക്കണം …അതൊരു വലിയ ഭാഗ്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു …ഒന്നല്ല 4 അധ്യാപക സഹോദരങ്ങൾ അമ്മക്ക് ഉണ്ട് എന്നതും വലിയ അഭിമാനമാണ് . ഇവർ കേരളത്തിലേ വിവിധ ജില്ലകളിലെ സ്കൂളിൽ ( എറണാകുളം , മലപ്പുറം , കോഴിക്കോട് , കോട്ടയം,തിരുവനന്തപുരം )പഠിപ്പിച്ചു ആയിരകണക്കിന് വിദ്യാർഥികൾ കേരളത്തിനും ലോകത്തിനും വേണ്ടി വളർത്തി വിട്ടു എന്നതും നേട്ടം തന്നെ .

അതുപോലെ എന്നെ പഠിപ്പിച്ച നൂറുകണക്കിന് അദ്ധ്യാപകർ ഉണ്ട് ..അവരൊക്കെ ഇന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്നു .. അവരോടൊക്കെ ഇന്നും എനിക്ക് ആത്മ ബന്ധമുണ്ട് .. എന്റെ ജീവിതത്തിൽ ഞാൻ ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങൾ എല്ലാം തന്നെ എന്റെ അദ്ധ്യാപകരുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് എന്നും ഞാൻ വിശ്വസിക്കുന്നു ..എന്റെ എല്ലാ അദ്ധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ അദ്ധ്യാപകദിന ആശംസകൾ ..

Dr ലക്സൺ കല്ലുമാടിക്കൽ

Share News