
ബെയ്റൂട്ട് സ്ഫോടനം:മരണ സംഖ്യ 73 ആയി
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടിൽ ഉണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ മരിച്ചവരുടൈ എണ്ണം 73 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും ഉയർന്നക്കുമെന്നാണ് വിവരം. സ്ഫോടനത്തിൽ 3,000ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെയ്റൂട്ട് തുറമുഖത്ത് പ്രാദേശിക സമയം ആറോടെയാണ് സ്ഫോടനങ്ങൾ ഉണ്ടായത്. സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
2005ൽ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോനമുണ്ടായതിന്റെ തൊട്ടുപിന്നാലെ ആകാശത്ത് ഭീമൻ അഗ്നിഗോളം രൂപപ്പെട്ടിരുന്നു. നഗരത്തിലുള്ള നിരവധി കെട്ടിടങ്ങളും ഓഫീസുകളും തകർന്നതായാണ് വിവരം.