ലിയോ XIII മാർപാപ്പയുടെ റെക്കോർഡ് തിരുത്തി ബനഡിക്ട് XVI മാർപാപ്പ!
ഇന്ന് മുതൽ ബനഡിക്ട് XVI (മുൻ) മാർപാപ്പ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മാർപാപ്പ. ഇന്ന് അദ്ദേഹത്തിന് 93 വയസ്സും 141 ദിവസങ്ങളും പൂർത്തിയാവുന്നു.
ഇതിന് മുൻപ് ഏറ്റവും ദീർഘകാലം ജീവിച്ചിരുന്ന മാർപാപ്പ ലിയോ XIII (മാർച്ച് 2, 1810 – ജൂലൈ 20, 1903) ആണ്. ആ റെക്കോർഡ് ആണ് ഇന്ന് ബനഡിക്ട് XVI (മുൻ) മാർപാപ്പ മറികടന്നിരിക്കുന്നത്.