
മദ്യശാലകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണർ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ലോക്ക്ഡൗണ്‍ അവസാനിച്ചശേഷം മദ്യഷോപ്പുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാണ് ധാരണയായത്.
മദ്യശാലകള്‍ ഇപ്പോള്‍ തുറന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ സംഭവിച്ചതു പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാകുമെന്ന് യോഗം വിലയിരുത്തി. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ചര്‍ച്ച.
മദ്യഷോപ്പുകള്‍ തുറന്നാല്‍ ഉണ്ടായേക്കാവുന്ന തിരക്കും, സാമൂഹിക അകലം പാലിക്കല്‍ നടപ്പാകുമോ എന്ന ആശങ്കയും കണക്കിലെടുത്താണ് തീരുമാനം എന്നാണ് സൂചന. എക്‌സൈസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
അതിനിടെ കോവിഡിനെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാനായി മദ്യത്തിന് കൊറോണ നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
കേരളത്തില്‍ മദ്യത്തിന് ഇപ്പോള്‍ പലതട്ടുകളായി 100 മുതല്‍ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്‌സൈസ് വകുപ്പിന്. അതിനാല്‍ സെസ് ചുമത്താനാണ് കൂടുതല്‍ സാധ്യത.