
മണിചെയിൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കുക..
തട്ടിപ്പു കമ്പനികൾ ലക്ഷ്യമിടുന്നത് യുവാക്കളെ

ആഡംബര കാറുകൾ, ബൈക്കുകൾ, മൊബൈലുകൾ വാച്ചുകൾ, ടൂർ പാക്കേജുകൾ തുടങ്ങിയ ആകർഷകങ്ങളായ ഓഫാറുകൾ കാണിച്ച് മണിചെയിൻ മാതൃകയിൽ നിരവധി കമ്പനികൾ നടത്തുന്ന തട്ടിപ്പ് സംബന്ധിച്ച് പോലിസിന് പരാതികൾ ലഭിച്ചിട്ടുണ്ട്. യുവാക്കൾ, പ്രത്യേകിച്ച് പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കരുവാക്കി ഇത്തരക്കാർ വലിയ തുകകൾ പലരിൽ നിന്നും തട്ടിച്ചെടുക്കുന്നു. ആദ്യ ഘട്ടത്തിൽ 50 000 മുതൽ നിശ്ചിത തുക നിക്ഷേപിക്കുക അതേ തുടർന്ന് കമ്മീഷനും വരുമാനവും കൂട്ടാൻ കൂടുതൽ ആളെ ചേർക്കുക എന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഇവക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി സന്മാർഗ്ഗങ്ങളിലൂടെ ജീവിയ്ക്കാമെന്ന സാഹചര്യം നിലവിലുള്ളപ്പോൾ എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയാണ് ഇത്തരം ചതിക്കുഴികളിൽ വീഴ്ത്തുന്നത്. യുവാക്കൾ ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക