ബീഹാർ തെരഞ്ഞെടുപ്പ്: മഹാസംഖ്യത്തിന് മുന്നേറ്റം
പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ആർഡെജി- കോൺഗ്രസ് പാർട്ടികൾ നയിക്കുന്ന മഹാസഖ്യത്തിന് മുന്നേറ്റം. ആദ്യ സൂചനകൾ പ്രകാരം മഹാസഖ്യം 126 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. എൻഡിഎ 109 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. മറ്റ് പാർട്ടികൾ ആറിടത്തും ലീഡ് ചെയ്യുന്നു.
രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ ആര് ഭരിക്കുമെന്ന് വ്യക്തമാകും.