താമരശ്ശേരി രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സ്വർഗീയ യാത്രയുടെ 26 വർഷങ്ങൾ 11. 06.2020

Share News

. താമരശ്ശേരി രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സ്വർഗീയ യാത്രയുടെ 26 വർഷങ്ങൾ 11. 06.2020

.സാബു ജോസ് ,എറണാകുളം

സഭയിലും സമൂഹത്തിലും ദൈവമഹത്വത്തിനും മനുഷ്യനന്മകൾക്കുമായിനിരവധി കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുവാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിക്കു കഴിഞ്ഞു .

എറണാകുളം അങ്കമാലി അതിരൂപതയിലെ തണ്ണീർമൂക്കത്തു ജനിച്ച അദ്ദേഹം എറണാകുളം അതിരൂപതയിൽ സഹായമെത്രാനായിരുന്നു .എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാടുകൾ ഈ പിതാവിനുണ്ടായിരുന്നു .

പതിവ് മെത്രാൻ ജീവിത ശൈലികളിൽ നിന്നും വേറിട്ട ലളിത ജീവിത രീതികൾ അനുവർത്തിച്ചു .മുഖം നോക്കാതെ സത്യങ്ങൾ തുറന്നു പറയുവാനും ,കാലത്തിനൊത്തുള്ള കാര്യങ്ങൾ നന്നായി ചെയ്യുവാനും അദ്ദേഹം ശ്രദ്ധിച്ചു .

താമരശ്ശേരിയിലെ വിശ്വാസികളുടെ ഹൃദയത്തിൽ സ്ഥാനംനേടുവാൻ കഴിഞ്ഞു .സാർവത്രിക സഭയിൽ തന്നെ നൂതനമായ നിരവധി കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുവാനും മാർ മങ്കുഴിക്കരിക്കു സാധിച്ചു .

അപ്രിയ സത്യങ്ങൾ പറയുവാൻ സമയവും സാഹചര്യവും അദ്ദേഹം നോക്കിയില്ല.തൻെറ ആശയങ്ങളെ പിന്തുണയ്ക്കുവാൻപ്രത്യേകം അനുഭാവി സംഘത്തെ ഉണ്ടാക്കി ,കൂടെ നിർത്തുവാനും അദ്ദേഹം ആഗ്രഹിച്ചില്ല .ഏത് അധികാരിയോടും തൻെറ അറിവും അനുഭവങ്ങളും ബോദ്ധ്യങ്ങളും തുറന്ന് പറയുവാൻ അദ്ദേഹത്തിന് മടിയില്ലായിരുന്നു

.മാറ്റങ്ങൾക്കുവേണ്ടി ആഗ്രഹിക്കുകയും, വസ്തുതകൾ മറയും മടിയും വളച്ചുകെട്ടുകളുമില്ലാതെ അവതരിപ്പിക്കുവാനും മാർ മങ്കുഴിക്കരി പിതാവിന് കഴിഞ്ഞു.

തൻെറ ആഗ്രഹത്തിനും കാഴ്ചപ്പാടുകൾക്കും വിരുദ്ധമായി മേലധികാരിയോ സഭാ സംവിധാനമോ തീരുമാനിച്ചാൽ ,പിന്നെ അക്കാര്യം മുൻവിധിയോ പകയോ ഇല്ലാതെ നടപ്പാക്കുവാൻ അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിക്കുമായിരുന്നുവെന്നുപിതാവിൻെറ അടുത്ത സുഹൃത്തുകുടിയായ ,സുപ്രിം കോടതിയിൽനിന്നും വിരമിച്ച ജസ്റ്റിസ് ‌സിറിയക് ജോസഫ്അടക്കമുള്ളവർ ആദരവോടെ അനുസ്മരിച്ചത് ഓർക്കുന്നു .

സാധാരണക്കാരെപ്പോലെ എറണാകുളം നഗരത്തിലൂടെ സഞ്ചരിച്ച ,താമരശ്ശേരിയിൽ ബസിലും യാത്രചെയ്ത വന്ന്യ പിതാവ് അനേകായിരങ്ങളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു . 25 -മത്ചരമ വാർഷികത്തോടനുബന്ധിച്ചു കൊച്ചിയിൽ വലിയൊരു അനുസ്‌മരണ സമ്മേളനം നടന്നിരുന്നു .നിരവധി പ്രമുഖർ പങ്കെടുത്ത യോഗം മേജർ ആർച്ചുബിഷപ്പ് കാർദിനാൾ മാർ ജോർജ് ആലംചേരി പിതാവ് ഉത്‌ഘാടനം ചെയ്‌തിരുന്നു .

ഇന്ന് താമരശ്ശേരിരൂപതയിലെ നിരവധി പള്ളികളിൽ അനുസ്മരണ ദിവ്വ്യബലി അർപ്പിച്ചു . ഞാനും എൽസിയും തമ്മിലുള്ള വിവാഹം ആശിർവദിച്ചത്‌ നന്ദിയോടെ സ്മരിക്കുന്നു …ഒത്തിരി കാര്യങ്ങൾ പിതാവിനെക്കുറിച്ചു എഴുതുവാനുണ്ട് .അതൊക്കെ മനസ്സിൽ .നന്ദിയോടെയുംസ്‌നേഹാദരവുകളോടെയും നിറയുന്നു. .

….പ്രിയപ്പെട്ട പിതാവിന് ഒരിക്കൽകൂടി ആദരാഞ്ജലികൾ അര്പ്പിക്കുന്നു

സാബു ജോസ് ,എറണാകുളം

.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു