നാഗ്പൂരിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ അഞ്ച് മരണം

Share News

നാ​ഗ്പു​ര്‍:നാഗ്പൂരിലെ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ല്‍ ബോ​യ്‌​ല​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ഗ്പു​ര്‍ മ​നാ​സ് അ​ഗ്രോ ഫാ​ക്ട​റി​യി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ളും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു .

ക​മ്ബ​നി​യു​ടെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഫാ​ക്ട​റി​യി​ലെ വെ​ല്‍​ഡ​റും സ​ഹാ​യി​കളുമായ​ മംഗേഷ് പ്രഭാകര്‍ നൗക്കര്‍ (21), ലിലധര്‍ വാമന്‍‌റാവു ഷെന്‍ഡെ (42), വാസുദിയോ ലാഡി (30), സച്ചിന്‍ പ്രകാശ് വാഗ്മറെ (24), പ്രഫുല്‍ പാണ്ഡുരംഗ് മൂണ്‍ (25) എന്നിവരാണ് അപകടത്തില്‍ മ​രി​ച്ച​ത്.

Share News