ബി എസ് എൻ എൽ കവറേജ് പ്രശ്നം പരിഹരിക്കാൻ പ്രത്യേക പരിശോധന നടത്തും

Share News

ബി എസ് എൻ എൽ കവറേജ് പ്രശ്നം പരിഹരിക്കാൻ പ്രത്യേക പരിശോധന നടത്തും

ബി.എസ്.എൻ.എൽ.  മൊബൈൽ റേഞ്ച് കുറവുള്ള മേഖലകളിൽ പ്രത്യേക പരിശോധന നടത്തി സേവന ലഭ്യത ഉറപ്പു വരുത്തുവാൻ ബി.എസ്.എൻ.എൽ. എറണാകുളം ഏരിയ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോക്ടർ ഫ്രാൻസിസ് ജോർജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

.പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ സംബന്ധിക്കുന്ന മാധ്യമവാർത്തകൾ, ബി.എസ്.എൻ.എൽ. സേവന ലഭ്യത സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നും ലഭിച്ച പരാതികളും പരിഗണിച്ച് ഡീൻ കുര്യാക്കോസ് എം.പി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. ഓൺലൈൻ പഠനത്തിന് മൊബൈൽ കവറേജും ഹൈസ്പീഡ് ഡാറ്റയും ഉറപ്പുവരുത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് എം.പി ആവശ്യപ്പെട്ടു. വൈദ്യുതി തകരാറുമൂലം മൊബൈൽ ടവറുകൾ ഓഫ് ആകുന്നത് പരിഹരിക്കുന്നതിന് ഡീസൽ എൻജിനുകൾ  ബാറ്ററികൾ എന്നിവ സ്ഥാപിക്കുന്നതിന് പിന്നോക്ക മേഖല എന്ന നിലയിൽ നാലു കോടി രൂപയുടെ പ്രത്യേക കേന്ദ്ര ഫണ്ടിനായി വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി ബി.എസ്.എൻ.എൽ. ചെയർമാൻ എന്നിവരോട് ആവശ്യപ്പെടുന്നതിനുംട്രൈബൽ ഫണ്ടും.

യു.സ്.ഒ.ഫണ്ടും (universal service oubligation fund) പ്രയോജനപ്പെടുത്തി ഇടമലക്കുടി  പഴമ്പിള്ളിച്ചാൽ തട്ടേകണ്ണി മൂന്നാറിലെ വിദൂര ഗ്രാമങ്ങൾ കുട്ടമ്പുഴ പഞ്ചായത്തിലെ  ആദിവാസി മേഖലകൾ എന്നിവിടങ്ങളിൽ പുതിയ ടവറുകൾ  സ്ഥാപിക്കുവാനും മൊബൈൽ റേഞ്ച് ലഭ്യമാക്കുവാനും തീരുമാനിച്ചു . ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ 250 ഓളം വരുന്ന വൈഫൈ ഹോട്ട്സ്പോട്ടുകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും സൗജന്യമായി ഡേറ്റ  ഡൗൺലോഡ് ചെയ്യുന്നതിന് അവസരം ഒരുക്കുവാനും ഓരോ സ്പോട്ടിലും അടുത്ത കേന്ദ്രങ്ങളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. പ്രാദേശിക കേബിൾ  ശൃംഖലകളുമായി ചേർന്ന് ഫൈബർ ടും ഹോം പദ്ധതി നടപ്പിലാക്കി  ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ  വിപുലീകരിക്കുവാൻ  തീരുമാനിച്ചു. തൊടുപുഴ പി.ഡബ്ള്യു.ഡി. റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് വർഗീസ് ബിഎസ്എൻഎൽ ഇൻറെ തലങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പാർലമെൻറ് മണ്ഡലത്തിലെ മേഖലകൾ തിരിച്ച് ബിഎസ്എൻഎൽ പ്രവർത്തനങ്ങൾ എംപി വിലയിരുത്തി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു