സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ:സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയില്ല
കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ താൽകാലികമായി വർധിപ്പിച്ച ബസ്ചാർജ് ഈടാക്കാമെന്ന ഹൈക്കോടതി സിംഗിൾബെഞ്ചിൻറെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.സിംഗിള്‍ ബെഞ്ചിൻറെ ഉത്തരവിനെതിരെ സർക്കാർ നൽകി അപ്പീലിലാണ് കോടതിയുടെ നടപടി.ഇതോടെ പഴയ നിരക്കാവും ഇനി മുതൽ ബസുകൾക്ക് ഈടാക്കാനാകുക.
ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ബസുകൾ സർവീസ് നടത്തുന്നതിനെ തുടർന്ന് താൽകാലിമായി ചാർജ് വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ ചാർജ് വർധന പിന്നീട് സർക്കാർ പിൻവലിച്ചു. ഇതിനെതിരെ ബസുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി സിംഗിൾ ബെഞ്ച് സർക്കാർ നടപടി റദ്ദാക്കുകയും വർധിപ്പിച്ച ബസ് ചാർജ് ഈടാക്കുന്നത് തുടരാൻ ബസുടമകളെ അനുവദിക്കുകയും ചെയ്തു.
ഇതിനെതിരെയാണൈ അപ്പീലുമായി സർക്കാർ കോടതിയെ സമിപിച്ചത്. പഴയ നിരക്കിൽ കെ.എസ്.ആർ.ടി.സി സർവീസ് തുടരുകയും ചെയ്തു. സർക്കാറിൻറെ അപ്പീലിൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ബസുടമകൾക്ക് അനുകൂലമായ സിംഗിൾ ബെഞ്ചിൻറെ വിധി റദ്ദാക്കുകയാണ് ഇപ്പോൾ ചെയ്തത്.
ബസ് ഉടമകള്‍ക്കുള്ള ടാക്സ് മൂന്നുമാസത്തേക്ക് ഒഴിവാക്കി നല്‍കിയിട്ടുണ്ട്. ടിക്കറ്റ് വര്‍ധനയെ സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.