ഇത് പഠനാവശ്യത്തിന് മാത്രമെന്ന നയം വ്യക്തമാക്കിയില്ലെങ്കിൽ പിള്ളേർ അത് വഴി റേഞ്ചു വിട്ടു പോകും
ഓൺലൈൻ ക്ലാസ്സിലോ,
ടെലിവിഷൻ ക്ലാസ്സിലോ ഇരിക്കണമെങ്കിൽ പബ് ജി ഇഷ്ടം പോലെ കളിക്കാൻ സമ്മതം നൽകണമെന്ന് ഉത്തരാധുനിക വിദ്യാർത്ഥി പയ്യന്റെ ഡിമാൻഡ്
.ഇല്ലെങ്കിൽ ഈ വിദ്യാഭ്യാസം എനിക്ക് വേണ്ടെന്ന് ശാഠ്യം.
സമരം ഒത്തു തീർപ്പിലാക്കി .അവൻ വിദ്യാഭ്യാസവുമായി സഹകരിച്ചു .ഗെയിമിൽ ആറാടി ആഘോഷിച്ചു
.ഈ കാലഘട്ടം കഴിയുമ്പോൾ പിള്ളേരെ ഉത്തരവാദിത്ത ഓൺലൈൻ ടെലിവിഷൻ ശീലങ്ങളിൽ ഒതുക്കി നിർത്താനുള്ള തന്ത്രങ്ങൾ മാതാ പിതാക്കൾ മെനയേണ്ടി വരും .ഇപ്പോഴേ നയങ്ങൾ പ്രഖ്യാപിക്കുകയും ,അത്തരം ശീലങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്യണം .ബ്ലാക്ക് മെയിലിങിനോഭീഷണികൾക്കോ വഴങ്ങില്ലെന്ന് കൃത്യമായി പറയണം .അത് ചെയ്യുകയും വേണം
. ഇതൊക്കെ ഉപയോഗിച്ചുള്ള പഠനം അതിൽ നിയന്ത്രണമില്ലാതെ അഭിരമിക്കാനുള്ള ലൈസെൻസല്ലെന്ന് കൃത്യമായി മനസ്സിലാക്കണം .കുറച്ചു പിണക്കവും കലഹവുമൊക്കെ നേരിടേണ്ടി വരും .സാരമില്ല. ഇതൊക്കെ കുട്ടികളെ അധ്യാപകരും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം.അത് രക്ഷകർത്താക്കൾക്ക് ഒരു ബലമാകും .
ഇമ്മാതിരി പഠിപ്പ് വന്നതോടെ പിള്ളേർക്കെന്ന പേരിൽ ആൻഡ്രോയിഡ് ഫോണുകൾ വീട്ടിൽ കയറിയിട്ടുണ്ട് .ഇത് പഠനാവശ്യത്തിന് മാത്രമെന്ന നയം വ്യക്തമാക്കിയില്ലെങ്കിൽ പിള്ളേർ അത് വഴി റേഞ്ചു വിട്ടു പോകും
.മദ്യം പൊതു സമൂഹത്തില്‍ വില്ക്കാന്‍ അനുവാദം നല്‍കി അമിത മദ്യപാനി രോഗികളെ സൃഷ്ടിച്ച പോലെ ഈ ഓണ്‍ലൈന്‍ ക്ലാസ്സ് അനുവാദം സ്ക്രീന്‍ അടിമത്തം ഉള്ള കൂടുതൽ പിള്ളേരെ ഉണ്ടാക്കാതെ ഇരിക്കട്ടെ. ജാഗ്രത വേണം. മാനസികാരോഗ്യ വിദഗ്ധർക്ക് പണി കൂട്ടല്ലേ .
.പ്ലീസ്
(സി ജെ ജോൺ).