
കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.
വിശക്കുന്നവന് ഭക്ഷണം നൽകുന്നതിനേക്കാൾ വലിയ സുവിശേഷം എന്തുണ്ട്?
കപുച്ചിൻ സഭയുടെ തൃപ്പൂണിത്തുറ(പേട്ട)യിലെ capuchin cafe യിലെ സുവിശേഷം ഇതു തന്നെയാണ്. അതിഥേയരായി ഫാ. ബോബി ജോസും സാഹയാത്രികരും.
ആർക്കും വരാം..
. ഭക്ഷണം കഴിക്കാം…
വിലവിവരപ്പട്ടികയില്ല..
. കാഷ്യർ ഇല്ല…
എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അവിടെ ഒരു പെട്ടി വച്ചിട്ടുണ്ട്.
അതിലിടാം..
കയ്യിൽ ഒന്നുമില്ലാത്തവർക്ക് കഴിച്ചിട്ട് ഇറങ്ങിപ്പോകാം.
ആരെങ്കിലും പെട്ടിയിൽ കൂടുതൽ ഇട്ടാൽ അതു നാളെ കാലിപ്പോക്കറ്റുമായി വരുന്നവർക്ക് അന്നമാകും.
ഫാ. ബോബി ജോസിന്റെ അഞ്ചപ്പം എന്ന സവിശേഷപദ്ധതി യുടെ മറ്റൊരു രൂപം. ഭക്ഷണം വിളമ്പുന്നത് വൈദികരും സുഹൃത്തുക്കളും ചേർന്നാണ്. ഇന്നലെ കെസ്റ്റർ, ജോൺസൺ മങ്ങഴ എന്നിവരുമൊത്ത് ചെന്ന ഞങ്ങൾക്ക് മുൻ പ്രൊവിന്‍ഷ്യലും ഇപ്പോൾ capuchin സഭയുടെ അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഫാ. ജോൺ ബാപ്റ്റിസ്റ്റ് പള്ളിപ്പറമ്പിലാണ് ഭക്ഷണം വിളമ്പി തന്നത്.

പ്രിയ സുഹൃത്തുക്കൾ അവിടെ പോകുകയും സന്നദ്ധ സേവനത്തിനു തയ്യാറാകണമെന്നും സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.

ജെയിംസ് അഗസ്റ്റിൻ
Pic credits : Jerry Raphael