ഇന്ന് പെൺകുട്ടികളുടെ ദിനമല്ലേ! ഇങ്ങനെ ഉള്ള ‘സുഖങ്ങൾ’ ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മളാൽ കഴിയുന്നത് ചെയ്യാം!

Share News

ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം! രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു […]

Share News
Read More

വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.

Share News

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. […]

Share News
Read More

നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും.

Share News

കോവിഡ് കാലത്തെ നെൽ കൃഷിയ്ക്ക് ലഭിച്ച വിളവ് നൂറുമേനിയാണ്. ദൈവമെ നന്ദി. കൃഷിയെ സ്‌നേഹിക്കു, കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകു, നമുക്ക് സമൃദ്ധിയും ആരോഗ്യവും ലഭിക്കും. നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും. Biju Parayannilam

Share News
Read More

പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

Share News

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ലോഞ്ചിംഗ് ചടങ്ങിന്റെ കെട്ടും മട്ടും കണ്ടപ്പോൾ പദ്ധതിയുടെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങാണെന്നാണ് തോന്നിയത്. പിന്നീടാണ് മനസ്സിലായത് പദ്ധതിയുടെ ലോഞ്ചിങ് മാത്രമാണ് നടന്നതെന്ന്. ഈ പദ്ധതി നമ്മുടെ സംസ്ഥാനത്തിനും വയനാട്, കോഴിക്കോട് ജില്ലകൾക്കും ഏറെ പ്രയോജനകരമാണെന്നുമുള്ളതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിയായി യാതൊരുവിധ […]

Share News
Read More

അ​തു ജേ​ണ​ലി​സ​മ​ല്ല. ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പ​ത്ര​പ്ര​വ​ർ​ത്ത​നം ഉ​ണ്ടാ​യി​രി​ക്ക​ണം. ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ളി​ൽ നി​ന്നാ​ണു വ​രേ​ണ്ട​ത് -ജാ​വ്ദേ​ക്ക​ർ പ​റ​ഞ്ഞു.

Share News

‘TRP rating has to be stopped or improved’: Union minister Javadekar’s statement has a point. ടെലിവിഷനുകളിലെ ടിആർപി മെച്ചപ്പെടുത്തണമെന്നു കേന്ദ്രം-via Deepikahttps://www.deepika.com/News_Cat2_sub.aspx?catcode=Cat3.. .ദി​ന​പ​ത്ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കാ​ൻ അ​ർ​ധ ജു​ഡീ​ഷ​ൽ സം​വി​ധാ​ന​മാ​യ പ്ര​സ് കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ ഉ​ണ്ടെ​ങ്കി​ലും ടി​വി ചാ​ന​ലു​ക​ൾ​ക്കു ഫ​ല​പ്ര​ദ​മാ​യ സം​വി​ധാ​ന​മി​ല്ലെ​ന്നു കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ്ദേ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ഴി​വാ​ക്കാ​വു​ന്ന ടി​ആ​ർ​പി റേ​റ്റിം​ഗ് നി​ർ​ത്തു​ക​യോ, മെ​ച്ച​പ്പെ​ടു​ത്തു​ക​യോ ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. പ്ര​കോ​പ​ന​പ​ര​മാ​യ […]

Share News
Read More

മുതലാളിത്തമല്ല ; സാഹോദര്യമാണ് മാർഗ്ഗം. Fratelli Tutti എല്ലാവരും സഹോദരർ.

Share News

പാവപ്പെട്ടവരുടെ പാപ്പ എന്ന് ലോകം മുഴുവൻ അറിയപ്പെടുന്ന ഫ്രാൻസീസ് മാർപാപ്പ അസിസിയിലെ വിശുദ്ധ ഫ്രാൻസീസിൻ്റെ തിരുനാൾ ദിനത്തിൽ പുറപ്പെടുവിച്ച “എല്ലാവരും സഹോദരർ” എന്ന ചാക്രിക ലേഖനം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ലോകത്ത് വലിയ പുരോഗമനവും വികസനവും കൊണ്ടു വരുന്നു എന്ന് ക്യാപിറ്റലിസ്റ്റ് ചിന്താഗതിക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ലോകസമ്പത്തിൻ്റെ ഏറിയ പങ്കും ഏതാനും രാജ്യങ്ങളിലും വ്യക്തികളിലും മാത്രം ഒതുങ്ങി കിടക്കുകയാണ്. ലോകവ്യാപകമായി സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആയിക്കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. എന്നാൽ വികസനത്തിൻ്റെ ഫോർമുല […]

Share News
Read More

ബാറുകള്‍ തുറക്കുവാനുള്ള നീക്കം; ലക്ഷ്യം തെരഞ്ഞെടുപ്പ് ഫണ്ട്

Share News

ബാറുകള്‍ അടിയന്തിരമായി തുറന്നു കൊടുക്കുവാനുള്ള നീക്കം അബ്കാരി പ്രീണനമാണെന്നും സമീപഭാവിയില്‍ നടക്കുവാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ഫണ്ട് സ്വരൂപണം ലക്ഷ്യംവച്ചാണിതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കേരള മദ്യവിരുദ്ധവിശാലസഖ്യം നേതൃയോഗം കോട്ടയത്ത് ടെംമ്പറന്‍സ് കമ്മീഷന്‍ കൗണ്‍സില്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. ആരാധനാലയങ്ങളോടും, വിദ്യാഭ്യാസസ്ഥാപനങ്ങളോടുമില്ലാത്ത കൂറ് എന്തിനാണ് സര്‍ക്കാര്‍ മദ്യസ്ഥാപനങ്ങളോട് കാണിക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഗുരുതരാവസ്ഥ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ തന്നെ രോഗവ്യാപനത്തിന് മുഖ്യകാരണമായേക്കാവുന്ന മദ്യസ്ഥാപനങ്ങള്‍ക്ക് പരിഗണന നല്‍കുന്നത് ‘എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമാണ്’. […]

Share News
Read More

പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ അനുഭവിക്കുന്ന ശാരീരീക മാനസീക വിഷമതകളും വിമ്മിട്ടങ്ങളും എല്ലാം നരക തുല്യമാണെന്നുപോലും തോന്നിയിട്ടുണ്ട്.

Share News

ഇറ്റലിയില്‍ documents ഇല്ലാതെ വലയുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരില്‍ നല്ല ശതമാനവും ജീവിക്കുന്നത് ഇവിടെയുള്ള പ്രായമായവരെ ശുശ്രുഷിച്ചാണ്.പ്രായാധിക്യം മൂലം മനസ്സിന്‍റെ നിലപോലും തെറ്റിയിട്ടുള്ള ഈ അമ്മാമാമാരുടെയും അപ്പാപ്പന്മാരുടെയും ആട്ടും തുപ്പും അനുഭവിച്ചും അവരുടെ മലമൂത്രവിസര്‍ജ്ജനങ്ങളും വാരിയുമെല്ലാം കിട്ടുന്ന പണം കൊണ്ടാണ് നാട്ടില്‍ അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ പലരും വിചാരിക്കുന്നത് ഇറ്റലിയില്‍ വന്നിട്ടുള്ള ഈ സ്ത്രീകള്‍ക്ക് വലിയ അടിച്ചുപൊളി ജീവിതമാണ് എന്നാണ്. പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ […]

Share News
Read More

‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോകസമൂഹത്തിന് പുത്തന്‍വഴികാട്ടി: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, […]

Share News
Read More

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

Share News

കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടു. കോവിസ് 19 കാലഘട്ടത്തില്‍ കൃഷി ഒഴികെയുള്ള എല്ലാ മേഖലകളും വളര്‍ച്ചാനിരക്ക് 20 ശതമാനത്തിനടുത്ത് ഇടിഞ്ഞിരിക്കുമ്പോള്‍ കാര്‍ഷീക മേഖലയാണ് 3.9 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വളര്‍ച്ച എന്നും കൃഷിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കൃഷിയേയും കര്‍ഷകരേയും സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. 20 ലക്ഷം കോടി […]

Share News
Read More