പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ അനുഭവിക്കുന്ന ശാരീരീക മാനസീക വിഷമതകളും വിമ്മിട്ടങ്ങളും എല്ലാം നരക തുല്യമാണെന്നുപോലും തോന്നിയിട്ടുണ്ട്.

Share News

ഇറ്റലിയില്‍ documents ഇല്ലാതെ വലയുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍. അവരില്‍ നല്ല ശതമാനവും ജീവിക്കുന്നത് ഇവിടെയുള്ള പ്രായമായവരെ ശുശ്രുഷിച്ചാണ്.പ്രായാധിക്യം മൂലം മനസ്സിന്‍റെ നിലപോലും തെറ്റിയിട്ടുള്ള ഈ അമ്മാമാമാരുടെയും അപ്പാപ്പന്മാരുടെയും ആട്ടും തുപ്പും അനുഭവിച്ചും അവരുടെ മലമൂത്രവിസര്‍ജ്ജനങ്ങളും വാരിയുമെല്ലാം കിട്ടുന്ന പണം കൊണ്ടാണ് നാട്ടില്‍ അവരുടെ ഭര്‍ത്താക്കന്മാരും മക്കളുമെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത്. നമ്മുടെ നാട്ടിലെ പലരും വിചാരിക്കുന്നത് ഇറ്റലിയില്‍ വന്നിട്ടുള്ള ഈ സ്ത്രീകള്‍ക്ക് വലിയ അടിച്ചുപൊളി ജീവിതമാണ് എന്നാണ്. പക്ഷെ സത്യം പറഞ്ഞാല്‍ അവര്‍ ഇവിടെ […]

Share News
Read More

‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോകസമൂഹത്തിന് പുത്തന്‍വഴികാട്ടി: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, […]

Share News
Read More

കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും സര്‍ക്കാരുകള്‍ എഴുതി തള്ളണം: രാഷ്ട്രീയ കിസാന്‍ മഹാ സംഘ്

Share News

കൊച്ചി: കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എഴുതി തള്ളണമെന്ന് കേരളത്തിലെ 36 സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന കമ്മിറ്റി  ആവശ്യപ്പെട്ടു. കോവിസ് 19 കാലഘട്ടത്തില്‍ കൃഷി ഒഴികെയുള്ള എല്ലാ മേഖലകളും വളര്‍ച്ചാനിരക്ക് 20 ശതമാനത്തിനടുത്ത് ഇടിഞ്ഞിരിക്കുമ്പോള്‍ കാര്‍ഷീക മേഖലയാണ് 3.9 ശതമാനം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വളര്‍ച്ച എന്നും കൃഷിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ കൃഷിയേയും കര്‍ഷകരേയും സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കേണ്ടത്. 20 ലക്ഷം കോടി […]

Share News
Read More

ആദ്യം അവര്‍ പരിഹസിച്ചു; പിന്നീടവര്‍ വേട്ടയാടി…. ഇപ്പോഴവര്‍ ഭയന്നു തുടങ്ങിയിരിക്കുന്നു.

Share News

പ്രതീക്ഷയുടെ വെള്ളിവെളിച്ചം കത്തുന്നു. ഹത്രാസിലേക്കുള്ള യാത്രയും ‘ഖേത്തി ബചാവോ, കിസാന്‍ ബചാവോ യാത്ര’യും പുതുവെളിച്ചമാണ്. പ്രതീക്ഷ നശിച്ച ജനതയ്ക്ക് കരുത്താവുകയാണ്. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നുവെന്ന് കേന്ദ്രത്തിലെയും യുപിയിലേയും ഭരണകൂടങ്ങൾക്ക് മനസിലായി തുടങ്ങിയിരിക്കുന്നു. ഫാസിസത്തിന്റെ മുഖമടച്ചടിക്കാന്‍ ഇന്ദിരയുടെ പിന്‍തലമുറയുണ്ടെന്നുള്ളതാണ് ഈ രാജ്യത്തിൻ്റെ പ്രത്യാശ. ഇന്നലെയത് ഹത്രാസിൽ കണ്ടു. ഇന്ന് അത് ബധാനി കാലാനിലെ കർഷക ഭൂമിയിലും. എല്ലാ പ്രതീക്ഷയും നശിച്ച ഈ രാജ്യത്തെ കർഷകർ അങ്ങയുടെ വാക്കുകകൾ വിശ്വസിക്കുകയാണ് രാഹുൽ ജി. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ വിവാദമായ […]

Share News
Read More

പൈലറ്റായി വിമാനം പറത്തിയ അപ്പന്റെ മകന് പാവപെട്ട കർഷകന്റെ ട്രാക്റ്ററും ഓടിക്കാൻ അറിയാം.

Share News

DrLuckson Kallumadikal

Share News
Read More

വിശക്കുന്നവർക്ക് അപ്പമായ വിശുദ്ധൻ

Share News

ആശ്രമത്തിൽ ഉപവാസ ദിനങ്ങളായിരുന്നു. ഒരു സഹോദരന് മാത്രം വിശപ്പടക്കാൻ കഴിഞ്ഞില്ല. ‘എനിക്കു വിശക്കുന്നേ…’ എന്നവൻ വാവിട്ടു കരയാൻ തുടങ്ങി.നിലവിളി കേട്ട് ആശ്രമാധിപൻ ഓടിയെത്തി. സങ്കടം കണ്ട അദ്ദേഹം ശിഷ്യനെയും കൂട്ടി അടുക്കളയിലെത്തി, അല്പം ഭക്ഷണം തയ്യാറാക്കി അവന് വിളമ്പുകയും കൂടെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു. തൻ്റെ പ്രവർത്തി മറ്റുള്ളവർക്ക് ഉതപ്പാകുമെന്ന് സംശയിച്ച ഗുരു, ശിഷ്യരോട് പറഞ്ഞു: ”നമ്മുടെ ഒരു സഹോദരൻ വിശന്ന് നിലവിളിക്കുമ്പോൾ അവന് ഭക്ഷണം വിളമ്പുന്നതും അവനോടൊപ്പമിരുന്ന് അല്പം ഭക്ഷിക്കുന്നതും ഉപവാസമാണ്. “ആ ഗുരുവിനെ നിങ്ങൾ അറിയും;അസീസ്സിയിലെ […]

Share News
Read More

മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും ആരതി ഉഴിഞ്ഞും സ്വീകരിച്ചു.

Share News

1977ല്‍ ബീഹാര്‍ പാറ്റ്‌ന ജില്ലയിലെ ബെല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഇന്ദിരാഗാന്ധി അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിലെ ജനത സര്‍ക്കാരോ ബീഹാര്‍ സര്‍ക്കാരോ ഇരകളോട് സഹതാപം പോലും കാണിച്ചില്ല അവിടേക്കുള്ള എല്ലാ ഗതാഗതമാര്‍ഗങ്ങളും കനത്ത മഴയില്‍ ഒലിച്ചുപോയിരുന്നു. ജില്ലാ കളക്ടര്‍ക്കു പോലും സ്ഥലം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല. തീവണ്ടിയിലും ജീപ്പിലും ട്രാക്ടറിലും എന്തിന് ആനപ്പുറത്ത് വരെ സഞ്ചരിച്ചിട്ടാണ് ഇന്ദിര ബെല്‍ച്ചിയിലെത്തിയത്. മൂന്നര മണിക്കൂര്‍ ആനപ്പുറത്തിരുന്ന് സന്ധ്യയായപ്പോള്‍ സംഭവ സ്ഥലത്തെത്തി. ഭയചകിതരായിരുന്ന ഗ്രാമീണര്‍ തങ്ങളുടെ അടുത്തെത്തിയ ഇന്ദിരയെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും […]

Share News
Read More

പി എസ് സി നിയമനങ്ങളില്‍ 10% സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Share News

നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നിലവില്‍ വന്ന 10% സാമ്പത്തിക സംവരണം (ഇ ഡബ്ള്യു എസ് റിസര്‍വേഷന്‍) പി എസ് സി നിയമനങ്ങളില്‍ ബാധകമാക്കികൊണ്ടുള്ള വിജ്ഞാപനം കേരള സര്‍ക്കാര്‍ അടിയന്തിരമായി പുറപ്പെടുവിക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് വിശദമായ നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം തുടരുകയാണ്. സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ 10% സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 3-1-2020-ല്‍ […]

Share News
Read More