ആദ്യ നായിക പി. കെ. റോസിയെ ആട്ടിപായിച്ച നാടാണ്; പുരസ്‌കാരം അവർക്ക് സമർപ്പിക്കുന്നു. ” – കനി കുസൃതി.

Share News

ആദ്യ നായിക ഒരു പുലയ സ്ത്രീ ആയിരുന്നു. ആദ്യനായികയെ താൻ അഭിനയിച്ച ചിത്രം കാണുന്നതിനെ നായന്മാർ വിലക്കി. ഒരു പുലയ സ്ത്രീ അഭിനയിച്ച ചിത്രം കാണാൻ വരാൻ പ്രമാണിമാർ തയ്യാറായില്ല. റോസിയെ സ്‌ക്രീനിൽ കണ്ടപ്പോൾ കണ്ടിരുന്ന ജാതി ഹിന്ദുക്കൾ സ്ക്രീനിലേക്ക് കല്ലെറിഞ്ഞു. തീയറ്റർ ആക്രമിച്ചു. ഒരു നായർ സ്ത്രീ ആയാണ് റോസി അഭിനയിച്ചത്, ആ ഒറ്റ കാരണത്താൽ റോസിയുടെ വീട് കത്തിച്ചു, വീട്ടുകാരെ ആക്രമിച്ചു. നിൽക്കക്കള്ളി ഇല്ലാതെ റോസി നാടുവിട്ടു. തുണയായ ഒരു ലോറിക്കാരനെ വിവാഹം കഴിച്ചു. […]

Share News
Read More

“ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു” മാർ തോമസ് തറയിൽ .

Share News

സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്!!! ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചുകൊണ്ടിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ടു ഭരണക്കാർക്കതെളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു.ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്നു പണ്ട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ ഇന്നൊരുകാര്യം […]

Share News
Read More

സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്.

Share News

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കി. പോലീസ് സുരക്ഷ ഉറപ്പുവരുത്തും. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സജനയ്ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കും. സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള […]

Share News
Read More

ചരിത്രത്തിലെ ആദ്യ മരിയൻ പ്രത്യക്ഷീകരണവും തിരുനാളും ഒക്ടോബർ 12.

Share News

സഭ അംഗീകരിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷീകരണങ്ങളെല്ലാം മധ്യ നൂറ്റാണ്ടുകൾക്ക് ശേഷമാണ് നടന്നിരിക്കുന്നത് . 1531 മെക്സിക്കോയിൽ ഗ്വാഡലൂപാ മാതാവിന്റെ ദർശനം, 1858 ൽ ഫ്രാൻസിലെ ലൂർദിലെ മരിയൻ പ്രത്യക്ഷീകരണം . നൂറു വർഷങ്ങൾക്കു മുമ്പ് 1917 ൽ പോർച്ചുഗലിലെ ഫാത്തിമയിൽ മൂന്നു ഇടയ കുട്ടികൾക്കു പരിശുദ്ധ കന്യകാമറിയം സ്വയം വെളിപ്പെടുത്തിയ സംഭവം. പരിശുദ്ധ കന്യകാമറിയത്തിന്റേതായി വിശ്വസിക്കപ്പെടുന്ന ആദ്യത്തെ പ്രത്യക്ഷീകരണം AD 40 ലേക്കു നമ്മളെ കൂട്ടികൊണ്ടു പോകുന്നു. വിശുദ്ധ യാക്കോബ് സ്പെയിനിൽ സുവിശേഷം പ്രഘോഷിക്കുന്ന സമയം. […]

Share News
Read More

സഖാവ് മത്തായി ചാക്കോ ഓർമ്മയായിട്ട് ഇന്നേക്ക് 14 വർഷം പൂർത്തിയാകുന്നു.

Share News

അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിൽ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ച എസ്എഫ്ഐ പ്രക്ഷോഭങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുന്നണിയിൽ ചാക്കോ ഉണ്ടായിരുന്നു .അന്ന് പരിചയപ്പെട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ ഒന്നിച്ചു പ്രവർത്തിച്ച സഖാവും, സുഹൃത്തും എൻറെ സഹോദരിയുടെ ഭർത്താവും ആയി വളർന്ന ആ നല്ല ബന്ധത്തിൻറെ ഓർമ്മകളിൽ ചാക്കോ ഇന്നും ജീവിക്കുന്നു. മത്തായി ചാക്കോയുടെ ഓർമ്മകൾക്ക് മുന്നിൽ രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു. Adv KD Vincent

Share News
Read More

പി.ടി തോമസിനെതിരായ വ്യാജപ്രചാരണം: പിന്നിൽ രാഷ്ട്രീയ അന്ധതബാധിച്ചവരെന്ന് ഉമ്മന്‍ ചാണ്ടി,

Share News

തിരുവനന്തപുരം:നാല്പതുവര്‍ഷമായി മൂന്നു സെന്റ് കുടികിടപ്പു സ്ഥലം വില്ക്കാനാകാതെ ജീവിത പ്രതിസന്ധിയിലായ സിപിഎം പ്രവര്‍ത്തകന്‍ പരേതനായ ദിനേശന്റെ കുടുംബത്തെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി സഹായിക്കാന്‍ സന്നദ്ധനായ പിടി തോമസ് എംഎല്‍എയെ ക്രൂശിക്കാന്‍ നടത്തുന്ന വ്യാജപ്രചാരണം കാണ്ടാമൃഗത്തെപ്പോലും ലജ്ജിപ്പിക്കുന്നതാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുടുംബത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യംപോലും കണക്കിലെടുക്കാതെ നിസ്വാര്‍ത്ഥമായി ഇടപെടുകയും പലരും ഇടപെട്ടിട്ടും നീണ്ടുപോയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്ത പിടി തോമസിനെ മുഖ്യമന്ത്രിയും സിപിഎമ്മും അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. രാഷ്ട്രീയ അന്ധത ബാധിച്ച് പിടി തോമസിനെ കുടുക്കാന്‍ ശ്രമിച്ചവര്‍ പാവപ്പെട്ട […]

Share News
Read More

ആരോഗ്യ മന്ത്രിയോടു വേദി പങ്കിടുവാൻവെമ്പുന്ന ഡോ. ലാൽ എന്റെ ഈ വാദങ്ങളോട് പ്രതികരിച്ചാട്ടെ.

Share News

ആരോഗ്യ വകുപ്പിനെ പുഴുവരിക്കുന്നുവെന്ന് പ്രൊഫഷണൽ കോൺഗ്രസ് നേതാവ് ഡോ. ലാൽ. അതേറ്റുപിടിച്ച ഐഎംഎ ഭാരവാഹികൾക്ക് ഈ മഹാമാരിക്കാലത്ത് ഏറ്റവും ത്യാഗപൂർണ്ണമായ സേവനം അനുഷ്ഠിക്കുന്ന തങ്ങളുടെ അംഗങ്ങളെ തന്നെയാണ് അപമാനിച്ചതെന്നുള്ള തിരിച്ചറിവ് ഇപ്പോഴും ഉണ്ടായിട്ടില്ല. പ്രൊഫഷണലായ ഡോ. ലാലാവട്ടെ ആരോഗ്യ മന്ത്രിയെ സംവാദത്തിനു വെല്ലുവിളിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രിയോടു വേദി പങ്കിടുവാൻവെമ്പുന്ന ഡോ. ലാൽ എന്റെ ഈ വാദങ്ങളോട് പ്രതികരിച്ചാട്ടെ. 1) കിഫ്ബിയിൽ നിന്നും 3000 കോടി രൂപയാണ് ആരോഗ്യ മേഖലയുടെ പശ്ചാത്തലസൗകര്യ ങ്ങൾ മെച്ചപ്പെടുത്താൻ നീക്കിവച്ചിട്ടുള്ളത്. മെഡിക്കൽ കോളേജുകൾ […]

Share News
Read More

ഇന്ന് പെൺകുട്ടികളുടെ ദിനമല്ലേ! ഇങ്ങനെ ഉള്ള ‘സുഖങ്ങൾ’ ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മളാൽ കഴിയുന്നത് ചെയ്യാം!

Share News

ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം! രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, ” ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം.” ഞാൻ പറഞ്ഞു , ” എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു […]

Share News
Read More

വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറുകയാണ്.

Share News

മികച്ച വിദ്യാഭ്യാസമാണ് സാമൂഹ്യ പുരോഗതിയുടെ അടിസ്ഥാനം. അതിനായി വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടണം. ആധുനിക സങ്കേതങ്ങളെ പഠനമുറികളിൽ ഉപയോഗിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യപ്രാപ്തിയിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവകരമായ വികസനമാണ് നടപ്പായത്. ഈ ദൃഢനിശ്ചയത്തിൻ്റെ ഭാഗമായി എല്ലാ പൊതു വിദ്യാലയങ്ങളിലും സ്മാർട് ക്ലാസ് റൂമുള്ള ആദ്യ സംസ്ഥാനമായി നാം മാറുകയാണ്. ആദ്യഘട്ടത്തിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 8 മുതല്‍ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റി. […]

Share News
Read More

സമത്വത്തിലധിഷ്ഠിതമായി ഒരു സാമൂഹ്യ വ്യവസ്ഥിതി സൃഷ്ടിച്ചെടുക്കാന്‍ ബോധപൂര്‍വമായി ഇടപെട്ടാല്‍ മാത്രമേ സ്ത്രീ സമത്വം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുകയുള്ളൂ. -മന്ത്രികെ കെ ശൈലജ

Share News

പെണ്‍കുട്ടികള്‍ നമ്മുടെ അഭിമാനം ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഒക്‌ടോബര്‍ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുകയാണ്. ലോകത്തെമ്പാടും പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ പ്രതികരിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഈ ദിനം ആചരിക്കുന്നത്. വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധവും പുരുഷ മേധാവിത്വപരമായ ആശയങ്ങളുമാണ് പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകുന്നതിന് കാരണം. ഓരോ സാമൂഹ്യ വ്യവസ്ഥിതിയിലും വ്യത്യസ്ഥ രീതിയിലുള്ള വിവിധങ്ങളായ അതിക്രമങ്ങള്‍ക്ക് സ്തീകളും പെണ്‍കുട്ടികളും പാത്രമാകേണ്ടി വന്നിട്ടുണ്ട്. ജന്മി നാടുവാഴിത്ത വ്യവസ്ഥിയില്‍ ഭൂ ഉടമകളില്‍ നിന്നും സവര്‍ണ ജാതി […]

Share News
Read More