എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ
ഈ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങുന്നത്. മാതൃ ദിനത്തിൽ അമ്മയെ ഓർക്കുമ്പോൾ ഇതാണ് പറയാനുള്ളത്.ഇന്നലെ അമ്മമാരു ദിനംആയിരുന്നല്ലോ . മദേഴ്‌സ് ഡേ എന്ന പേരിൽ ലോകമെമ്പാടും ഈ ദിനം പലപ്പോഴും ചിലരിൽ അപ്രതീക്ഷിതമായ ആഘാതങ്ങളുടെ മുറിവുകളേൽപ്പിക്കുന്നു. ഒരുവേള നീറുന്ന ഗദ്ഗദങ്ങളുടെ മാച്ചുകളയാനാകാത്ത മുറിപ്പാടുകൾ! ആ ചിലരിൽ ഒരാളാണ് ഞാനെന്നു വേണമെങ്കിൽ പറയാം. കാരണം എന്റെ അമ്മയെപ്പറ്റിയുള്ള ഓർമ്മകൾ പലപ്പോഴും എന്നിൽ സാക്ഷാത്കരിക്കപ്പെടാതെപോയ കടപ്പാടുകളുടെ പീഡനങ്ങൾ ഏൽപ്പിക്കുന്നു. കേരളത്തിലെ പഴയകാല ക്രിസ്തീയ കുടുംബങ്ങളിലെ വീട്ടമ്മമാരുടെ കദനകഥകള് അറിയാത്തവർ ആരുണ്ട് […]
Read More