രണ്ടില ചിഹ്നത്തില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നല്കി വിജയിപ്പിക്കണമെന്ന് താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു|ജോസ് കെ. മാണി
പ്രിയമുള്ളവരേ, 2026 ഏപ്രില്‍ 9ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാലാ നിയോജകമണ്ഡലത്തില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ ജനവിധി തേടുകയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും അനുഗ്രഹവും എനിക്കുണ്ടാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ 17 വര്‍ഷക്കാലം നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് നല്കുന്നു. പാലാ ട്രിപ്പിള്‍ ഐടി, സയന്‍സ് സിറ്റി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ്, മുത്തോലിയിലെ […]
Read More