പ്രവാസികള്‍ക്ക് ഡ്രീം കേരള പദ്ധതിയുമായി സർക്കാർ

Share News

തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണലുകളും വിവിധ തൊഴില്‍ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ധ്യം നേടിയവരും സംരഭകത്വ മേഖലയില്‍ പരിചയമുള്ളവരുമായ പ്രവാസികളുടെ കഴിവുകള്‍ സംസ്ഥാനത്തിന്റെ ഭാവിക്കുവേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും ആശയങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ടാകും. […]

Share News
Read More

ഇ-​മൊ​ബി​ലി​റ്റി:ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

Share News

തിരുവനന്തപുരം: ഇ-​മൊ​ബി​ലി​റ്റി അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥ​ല​ത്തി​രി​ക്കു​ന്ന ആ​ളാ​ണ്. അ​ദ്ദേ​ഹം അ​തു​ള്‍​ക്കൊ​ള്ളാ​ന്‍ ത​യ്യാ​റാ​ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ക​ണ്ടെ​ത്തി​യ​തു കൊ​ണ്ടാ​ണ് ഇ​ല​ക്‌ട്രി​ക് ബ​സ് നി​ര്‍​മാ​ണ ക​രാ​റി​ലേ​ക്കു പോ​കാ​തി​രു​ന്ന​ത് എ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഫ​യ​ല്‍ പ​രി​ശോ​ധി​ക്കു​ന്പോ​ള്‍ ഒ​രു​ഭാ​ഗം മാ​ത്രം ക​ണ്ടാ​ല്‍ പോ​ര​ല്ലോ. അ​തി​ന് മു​ന്‍​പും പി​ന്‍​പു​മു​ള്ള​ത് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ല​ല്ലോ. അ​തെ​ന്തു​കൊ​ണ്ടാ​ണു ചി​ല​ത് വി​ട്ടു​പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ […]

Share News
Read More

ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം.

Share News

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മികച്ച റിസൾട്ടാണ് ഉണ്ടായിരിക്കുന്നത്. ഉപരിപഠനത്തിനു അർഹത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. ഉപരിപഠനത്തിനു യോഗ്യത നേടാത്തവരും, പരീക്ഷയെഴുതാൻ സാധിക്കാതെ പോയവരും നിരാശരാകാതെ ഉടനെ നടക്കാൻ പോകുന്ന സേ പരീക്ഷയ്ക്കു വേണ്ടി തയ്യാറെടുക്കണം. എല്ലാവർക്കും വിജയാശംസകൾ നേരുന്നു. എത്ര കടുത്ത പ്രതിസന്ധിയുടെ മുൻപിലും നമ്മുടെ കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാകരുതെന്ന സർക്കാരിൻ്റെ തീരുമാനത്തിൻ്റേയും, അതിനു ജനങ്ങൾ നൽകിയ പിന്തുണയുടേയും വിജയമാണ് ഈ റിസൾട്ട്. പല ഭാഗത്തു നിന്ന് എതിർപ്പുകളും, വിവാദങ്ങൾ ഉണ്ടാക്കാനുള്ള […]

Share News
Read More

തലയെടുപ്പോടെ കേരളം, പിണറായി സർക്കാർ അഞ്ചാം വർഷത്തിൽ

Share News

വികസന രംഗത്ത് അനേകം നേട്ടങ്ങളുമായി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ നേതൃത്വത്തിൽ തലയെടുപ്പോടെ കേരളം. ലൈഫ് മിഷൻ:നാലുവർഷത്തിനുള്ളിൽ ലൈഫ് മിഷനിലൂടെ 2,19,154 വീടുകൾ യാഥാർഥ്യമാക്കി.മൂന്നാംഘട്ടം 2021 ജനുവരിയോടെ 100 ഭവനസമുച്ചയങ്ങൾ. ഏഴു സമുച്ചയങ്ങളുടെ നിർമാണം ആരംഭിച്ചു.ഒൻപതെണ്ണം ഉടൻ തുടങ്ങും.16 സമുച്ചയങ്ങൾ 2020 ഡിസംബറിൽ പൂർത്തിയാകും. പട്ടയം:1.43 ലക്ഷം പേർക്ക് പട്ടയം നൽകി മത്‌സ്യത്തൊഴിലാളി ക്ഷേമം: മുട്ടത്തറയിൽ 192 ഫ്‌ളാറ്റുകൾ നിർമിച്ചുനൽകി. എട്ടു ഫ്‌ളാറ്റുകൾ വീതമുള്ള 24 ബ്‌ളോക്കുകളാണിവ. 530 ചതുരശ്ര അടിയിലുള്ള വീട്ടിൽ വൈദ്യൂതി, […]

Share News
Read More

ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ജനുവരി15 ന് സാന്ത്വന പരിചരണ ദിനത്തിലാണ് മുഖ്യ മന്ത്രി പിണറായി വിജയൻകരുനാഗപ്പള്ളിയിലെ എം ഷറഫിനെ കൊല്ലത്ത് വച്ച് കണ്ടത്. തദ്ദേശ വകുപ്പിൽ സീനിയർ ക്ലർക്കായ ഷറഫ് അപകടത്തിൽ പെട്ട് കിടപ്പിലായിരുന്നു. ആശ്രിത നിയമനം നൽകണം എന്നാണ് ഷറഫ് അന്ന് ആവശ്യപ്പെട്ടത്. ഷറഫിൻ്റെ ആവശ്യം വിശദമായി പരിശോധിച്ചു. ആശ്രിത നിയമനം എന്ന ആ കുടുംബത്തിൻ്റെ ആവശ്യം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഷറഫിന്‍റെ മകന്‍ എസ്. മില്‍ഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളില്‍ ഇളവു നല്‍കി […]

Share News
Read More

തീരസംരക്ഷണത്തിന് 408 കോടി- മുഖ്യമന്ത്രി

Share News

കടലാക്രമണം തടയാൻ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കിഫ്ബിയിൽനിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്. കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ടെൻഡർ വിളിച്ച് കരാർ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ മൺസൂൺ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ […]

Share News
Read More

സൗദിയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും പി. പി. ഇ കിറ്റ് ധരിക്കണം: മുഖ്യമന്ത്രി

Share News

കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യം ഒരുക്കും സൗദി അറേബ്യയിൽ നിന്ന് വരുന്നവരും കുവൈറ്റിൽ നിന്ന് പരിശോധന നടത്താതെ വരുന്നവരും എൻ 95 മാസ്‌ക്ക്, ഫേസ് ഷീൽഡ്, കൈയുറ എന്നിവയ്‌ക്കൊപ്പം പി. പി. ഇ കിറ്റും ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളിൽ എല്ലാവരും പരിശോധനയ്ക്ക് വിധേയരാകണം. യാത്രക്കാർ ഉപയോഗിക്കുന്ന പി. പി. ഇ കിറ്റ്, കൈയുറ, മാസ്‌ക്ക് എന്നിവ വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷിതമായി നീക്കാൻ ആരോഗ്യവകുപ്പ് അധികൃതർ […]

Share News
Read More

വീടിനുള്ളിലും കരുതൽ വേണം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ പൊതുസ്ഥലങ്ങളിലെടുക്കുന്ന കരുതൽ വീട്ടിനുള്ളിലും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോ​ഗലക്ഷണങ്ങളില്ലാത്തവർക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാൽ അവർ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകർത്തിയേക്കാം. അതുകൊണ്ടുതന്നെ, കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും കരുതൽ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങൾ പുറത്ത് കാണാത്തവരിൽ വലിയ രോഗപ്പകർച്ചയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നമ്മൾ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്ക് ധരിക്കുന്നത്. വീടുകളിൽ സാധാരണ പോലെയാണ്. വൈറസ് ബാധിച്ചിട്ടും രോഗലക്ഷണമില്ലാത്തവർ വീട്ടിലേക്ക് വന്നാൽ […]

Share News
Read More

മൂലമ്പിള്ളി – പിഴല പാലം ഉദ്ഘാടനം ചെയ്തു

Share News

ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്. മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം-ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച […]

Share News
Read More