പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
ജനുവരി ഒന്നിന് പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു കോടി വൃക്ഷത്തൈ നടുന്ന കാര്യത്തിൽ ആദ്യഘട്ടം വിജയിച്ചു. അതിന്റെ പരിപാലനത്തിൽ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നൽകി. പ്രദേശത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾതന്നെ ഇതിൽ സജീവമായി ഭാഗഭാക്കാണ്. ബ്ലോക്ക് തലത്തിൽ നഴ്സറികൾ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കും. കൃഷിവകുപ്പിലേതു പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ ചെടികൾ ഉൽപാദിപ്പിക്കാൻ കഴിയണം. അങ്ങനെ വന്നാൽ നാം വിതരണം ചെയ്യുന്ന ചെടികളുടെ എണ്ണം വർധിപ്പിക്കാനാകും.റെയിൻ ഷെൽട്ടറുകളുടെ നിർമാണം ആഗസ്റ്റ് മാസത്തോടെ […]
Read More