സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരിക്ക്.
കൊച്ചി : സിനിമ ചിത്രീകരണത്തിനിടെ നടന് ടോവിനോ തോമസിന് പരിക്ക്. കള എന്ന സിനിമയ്ക്കായി സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്ന്ന് താരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു. രണ്ടു ദിവസംമുമ്പാണ് താരത്തിന് പരിക്കേറ്റത്. ഇത് ഭേദമായെങ്കിലും പിന്നീട് വയറില് വേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ടോവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കി.
Read Moreപാടാൻ കഴിവുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കുവാൻ സഹായിക്കണം.
പ്രിയപ്പെട്ടവരേ,പുതിയ പ്രതിഭകളെ കണ്ടെത്താൻ ഒരു മത്സരം സംഘടിപ്പിക്കുന്നു.പാടാൻ കഴിവുള്ളവരിലേക്ക് ഈ വാർത്ത എത്തിക്കുവാൻ സഹായിക്കണം.ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ജോബ് മാസ്റ്റർ സ്മാരക ഗാനമത്സരം. സംഗീതസംവിധായകൻ ജോബ് മാസ്റ്ററുടെ സ്മരണക്കായി ഓൺലൈൻ ഗാനമത്സരം സംഘടിപ്പിക്കുന്നു.10000, 5000, 3000 രൂപ വീതം ആദ്യ മൂന്നു സ്ഥാനക്കാർക്ക് ലഭിക്കും.ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്കു ജോബ് മാസ്റ്ററുടെ സ്മരണക്കായുള്ള പുരസ്കാരവും അജയ് ജോസഫ് ഡിജിറ്റൽ മീഡിയയുടെ ആൽബങ്ങളിൽ പാടാൻ അവസരവും ലഭിക്കും. സംഗീതസംവിധായൻ ടി. എസ്. രാധാകൃഷ്ണൻ, ഗായിക ജെൻസി, സംഗീതസംവിധായാകൻ ജോൺസൺ […]
Read Moreതൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് –
തൊഴിൽപരമായി വിവർത്തകനല്ല; അധികം വിവർത്തനങ്ങളൊന്നും ചെയ്തിട്ടില്ല. ചെയ്തത് ഒരു ആത്മീയവിവർത്തനമാണ് – സുറിയാനിയും മലയാളവും ഇടകലർന്ന, സംഗീതപ്രധാനമായ ഓർത്തഡോക്സ് കുർബാനയുടെ ഇംഗ്ലീഷ് വിവർത്തനം. ദില്ലി ഭദ്രാസനത്തിൻ്റെ ആദ്യമെത്രാപ്പോലീത്തയായിരുന്ന ഇദ്ദേഹം പക്ഷേ, ആളൊരു പ്രഗൽഭനായിരുന്നു – കേരളീയർക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വം. ലോകവിവർത്തകദിനത്തിൽ ഞാൻ ഓർമിക്കുന്നത് പൗലോസ് മാർ ഗ്രിഗോറിയോസ് എന്ന ഇദ്ദേഹത്തെയാണ്. തൃപ്പൂണിത്തുറയിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു ജനനം – പേര് പോൾ വർഗീസ്. പത്രപ്രവർത്തനമടക്കം പല പണികളും ചെയ്ത അദ്ദേഹം 1947 ൽ എത്യോപ്യയിൽ അധ്യാപകനായി പോയി. പിന്നീട് […]
Read Moreഎന്റെ ആദ്യ കഥാസമാഹാരമായ’കടൽക്കരയിലെ സൂര്യൻ’ന്റെ രണ്ടാം പതിപ്പ് ഉടൻ പുറത്തിറങ്ങുന്നതാണ്.നിങ്ങളുടെ എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
പ്രിയപ്പെട്ടവരെ,നിങ്ങളുടെ എല്ലാ സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു. Parvathy P Chandran Writer
Read Moreകാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം.
കപ്പിൾ ചാലഞ്ചിന്റെ ഈ കാലത്തു തന്നെയല്ലേ ശ്രീദേവിയമ്മയെക്കുറിച്ചുംപി.ആർ. ഗോപിനാഥൻ നായർ സാറിനെക്കുറിച്ചും എഴുതേണ്ടത്..? അന്ധനായ ഭർത്താവിന് ഇല്ലാത്ത കാഴ്ചശക്തി തനിക്കും വേണ്ടെന്നു തീരുമാനിച്ച് കണ്ണു മൂടി നടന്ന ഗാന്ധാരിയെ വായിച്ചിട്ടുണ്ട്. ഗാന്ധാരിയുടെ സ്ഥാനത്ത് ഇവിടെ ശ്രീദേവിയമ്മയാണ്. കാഴ്ചയില്ലാത്ത ഭർത്താവിന് കണ്ണും കയ്യുമായി അവർ നിന്നു. അര നൂറ്റാണ്ടുകാലത്തെ ദാമ്പത്യ ജീവിതം. ശ്രീദേവിയമ്മ വിട പറഞ്ഞിട്ട് അധികനാളുകളായില്ല.അവർ പോയതോടെ ഗോപിനാഥൻ സാറിലെ എഴുത്തുകാരൻ നിശ്ചലനായി. ഒന്നും വായിച്ചു കേൾക്കാൻ ഇടയില്ലാതായി.കവിത നിന്നു. പത്മനയിലെ പെണ്ണുവീട്ടിൽ കല്യാണം ആലോചിച്ചു ചെന്നപ്പോൾ […]
Read Moreയുവജനതക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളും ലഭ്യമാക്കുന്ന സ്ഥാപനമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമി.
ഇതിൻ്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ പ്രതിഭ ധനരായ വ്യക്തികളുമായി ഓൺലൈൻ സംവാദമുൾപ്പെടെ അക്കാദമി സജ്ജീകരിക്കും. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം നാളെ (23-09-2020) വൈകുന്നേരം 5.30 ന് ഓൺലൈനിലൂടെ നിർവഹിക്കും. ഉദ്ഘാടന സെഷനിൽ പങ്കെടുത്ത് സിനിമാ താരം ശ്രീ.കമൽ ഹാസൻ സംവദിക്കും.
Read Moreഗ്രന്ഥശാലകൾ അറിവിനെയും നവോത്ഥാനത്തിന്റയും മൺചിരാതുകൾ
“സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരാൻ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങൾ മാറ്റണം .അതിന് ഗ്രാമങ്ങൾതോറും വായനശാലകൾ നടത്തണം. “ 1936 കെപിസിസി സെക്രട്ടറി ആയിരുന്ന ഇ.എം.എസിന്റെ ആഹ്വാനം ആണിത് . ഇത് ഗ്രന്ഥശാല സംഘങ്ങൾക്ക് ആർജ്ജവം വീണ്ടെടുക്കാനുള്ള ആഹ്വാനമായിരുന്നു. 1945 സെപ്റ്റംബർ 14 ന് അമ്പലപ്പുഴയിൽ പി. എൻ .പണിക്കരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ തുടക്കം .47 ഗ്രന്ഥശാലകൾ പങ്കെടുത്ത ആ സമ്മേളനത്തിന്റെ ഓർമ്മയാണ് സെപ്റ്റംബർ 14 ലെ […]
Read Moreഇന്ന് റിലീസ് ചെയ്യുന്ന ഞങ്ങളുടെ ദേ മാവേലി ,എന്ന വീഡിയോ ആൽബത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,
പ്രശസ്ത നാടൻപാട്ട് കാരനും, ഫോക്കുലർ അക്കാദമിയുടെ ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് ജേതാവുമായ സുരേഷ് പള്ളിപ്പാറ ,യുടെ അടിപൊളി ആലാപനം. എല്ലാവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു. Sabu Arakuzha
Read Moreവലിയൊരു പാഠപുസ്തകമാണ് ഈ രചനകളും അവ വിലയിരുത്തിക്കൊണ്ട് എംടിയും എൻപിയും മാധവിക്കുട്ടിയും സക്കറിയയും സുഭാഷ് ചന്ദ്രനും എഴുതിയ കുറിപ്പുകളും.
ഒരു ചെറിയ വലിയ സന്തോഷ വർത്തമാനം.മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മാതൃഭൂമി വിഷുപ്പതിപ്പ് കഥകൾ’ എന്ന പുസ്തകത്തിൽ മൂന്നു കഥകളുണ്ട്. സുഭാഷ് ചന്ദ്രനാണ് പുസ്തകത്തിന്റെ എഡിറ്റർ. 1969 മുതൽ 2020 വരെ സമ്മാനിതമായ കഥകളാണ് ഇതിലുളളത്.എൻഎസ് മാധവനും എൻ പ്രഭാകരനും അയ്മനം ജോണും സുഭാഷ് ചന്ദ്രനും അഷിതയും ചന്ദ്രമതിയും വി.എസ്. അനിൽകുമാറും വത്സലൻ വാതുശേരിയും ടി.പി. കിഷോറും ഗീതാ ഹിരണ്യനും കെ രേഖയും മുതൽ പുതുതലമുറയിലെ രാഹുൽ മണപ്പാട്ട് വരെയുള്ളവരുടെ കഥകൾ. ആദ്യകഥ അച്ചടിച്ചു വന്നതിന്റെ സന്തോഷം രേഖപ്പെടുത്താൻ […]
Read More