ആശുപത്രിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കോവിഡ് ബാധിതന്‍ മരിച്ചു

Share News

തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന കോവിഡ് ബാധിതന്‍ മരിച്ചു. 33 വയസുകാരനായ ആനാട് സ്വദേശിയാണ് ഇന്ന ഉച്ചയോട മരിച്ചത്. ചികിത്സയ്ക്കിടെ ചാടിപ്പോയ ഇയാളെ ഇന്നലെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചെങ്കിലും ഇന്ന് രാവിലെ വാര്‍ഡില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് സംഭവം കഴിഞ്ഞ ദിവസമാണ് ഇയാൾ മെഡിക്കല്‍ കോളജില്‍ നിന്നും പുറത്ത് ചാടിയത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന് […]

Share News
Read More

അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി:എതിർത്ത് സിപിഐയും യുഡിഎഫും

Share News

തിരുവനന്തപുരം:വിവാദമായ അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകാനൊരുങ്ങി വൈദ്യുതിവകുപ്പ് . പദ്ധതിക്ക് എന്‍ഒസി നല്‍കിയ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പുമായി സിപിഐ രംഗത്തെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടയുള്ള പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനത്തെ വിമര്‍ശിച്ചു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ച അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഈ മാസം നാലിനാണ് വൈദ്യുതി വകുപ്പ് കെഎസ്‌ഇബിക്ക് അനുമതി നല്‍കിയത്. സാങ്കേതികസാമ്ബത്തികപാരിസ്ഥിതിക അനുമതികള്‍ക്കായി നടപടി വീണ്ടും തുടങ്ങാനാണ് എന്‍ഒസി. ഏഴുവര്‍ഷമാണ് എന്‍ഒസി കാലാവധി. എല്ലാ അനുമതിയും ലഭിച്ചശേഷം ഏഴുവര്‍ഷം വേണ്ടിവരും പദ്ധതി പൂര്‍ത്തിയാക്കാനെന്നതിനാലാണിത്.പദ്ധതിയുമായി […]

Share News
Read More

കെ​എ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി ബി​ജു പ്ര​ഭാ​ക​റി​നെ നി​യ​മി​ച്ചു

Share News

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി എംഡിയായി ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിനെ നിയമിച്ചു. ബു​ധ​നാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നിലവില്‍ സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിയാണ് ബിജു പ്രഭാകര്‍. ഇതിന് പുറമെ, കെഎസ്‌ആര്‍ടിസി എംഡിയുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. കെഎസ്‌ആര്‍ടിസി എംഡിയായിരുന്ന എം പി ദിനേശ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ബിജു പ്രഭാകറിന് അധിക ചുമതല നല്‍കിയത്.എം. ​രാ​ജ​മാ​ണി​ക്യ​ത്തി​നു ശേ​ഷം കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ബി​ജു പ്ര​ഭാ​ക​ര്‍.കോവിഡ് കൂടി എത്തിയതോടെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസിയെ കരകയറ്റുക എന്ന ഭാരിച്ച […]

Share News
Read More

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും

Share News

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്ത്. പുതുതായി ഇനി ഇളവുകള്‍ ഉണ്ടാകില്ല. നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയും നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. സാമൂഹിക വ്യാപനം ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം വേണമെന്നാണ് മന്ത്രിസഭയില്‍ ഉയര്‍ന്ന അഭിപ്രായം. നിലവില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തേണ്ടെന്നും മന്ത്രിസഭ തീരുമാനിച്ചു.

Share News
Read More

കാലവര്‍ഷത്തെ നേരിടാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറക്കും

Share News

വയനാട്: കാലവര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കും. സന്നദ്ധ സംഘടനകളെയും സന്നദ്ധ സേവകരെയും സജ്ജമാക്കി നിര്‍ത്തുന്നതിനു തദ്ദേശസ്വയംഭരണങ്ങള്‍ക്ക് ജില്ലാഭരണകുടം നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്ന സ്ഥാപനങ്ങള്‍ സുസജ്ജമായിരിക്കാന്‍ ജാഗ്രതയുണ്ടാവണം. പെട്രാള്‍ പമ്പുകളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്തണം. മൊബെല്‍ ടവറുകള്‍ പ്രളയ സാഹചര്യമുണ്ടായാല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതിനു ആവശ്യമായ ഇന്ധനം കരുതിവെക്കണം. ദുരന്ത സമയങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ബോട്ടുകള്‍ ഉറപ്പാക്കേണ്ടതുണ്ട്.ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടുകള്‍ […]

Share News
Read More

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരും: ഗതാഗത മന്ത്രി

Share News

അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയിൽ  അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് തീരുമാനിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് രണ്ടാഴ്ചക്കകം ലഭിക്കും. റിപ്പോർട്ട് സർക്കാർ  ചർച്ച ചെയ്യും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുടമകൾ, പൊതുജനം എന്നിവരെ സമരസപ്പെടുത്തികൊണ്ടുള്ള നിലപാടാകും സർക്കാർ  സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത […]

Share News
Read More

ചാലക്കുടി, തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ സംഭവിക്കുന്നതെന്ത്?

Share News

ചാലക്കുടിക്കടുത്ത് തച്ചുടപ്പറമ്പ് സ്വദേശിയായ ഡിന്നി ചാക്കോ എന്ന വ്യക്തിയുടെ കോവിഡ് ബാധിച്ചുള്ള മരണം ഏറെ വേദനാജനകമാണ്. മാലദ്വീപിൽ ജോലിചെയ്യുകയായിരുന്ന ഡിന്നിയും ഭാര്യയും കുടുംബവും കഴിഞ്ഞ നാളുകളിൽ തിരികെ എത്തുകയും, തുടർന്ന് കോവിഡ് രോഗബാധിതരായി ചികിത്സയിൽ കഴിയുകയുമായിരുന്നു. അതിനിടെയാണ് ഡിന്നിയുടെ മരണം. വളരെ ദുഃഖകരമായ ഈ സാഹചര്യത്തിലാണ് ആ വ്യക്തിയുടെ മൃതസംസ്കാരവും ചിലരുടെ ഇടപെടൽ വിവാദമാക്കി മാറ്റുന്നത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതശരീരം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളും സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങളും പരിഗണിച്ചുകൊണ്ട് വേണം ഈ […]

Share News
Read More

സ്വർണ വില വീണ്ടും കുതിച്ചുയരുന്നു; ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്നു

Share News

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒറ്റദിവസംകൊണ്ട് പവന് 400 രൂപയാണ് ഉയർന്നത്. ഇന്ന് പവന് 34,720 രൂപയും ഗ്രാമിന് 30 രൂപകൂടി 4,340 രൂപയുമാണ് വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു സ്വർണവില. പവന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമായിരുന്നു. തിങ്കളാഴ്ച ഉച്ചമുതലാണ് സ്വർണവില വീണ്ടും ഉയർന്നത്. ചൊവ്വാഴ്ച പവന് 160 രൂപ ഉയർന്ന് 34,320 രൂപയും ഗ്രാമിന് 4,290 രൂപയുമായി സ്വർണ വില ഉയരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും […]

Share News
Read More

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് –സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി

Share News

പ്രിയമുള്ളവരെ,ലോകത്താകമാനം ബാധിച്ച കോവിഡ് 19 രോഗം നമ്മുടെ പ്രദേശത്തും എത്തിയെന്ന വാർത്ത ആശങ്കയോടെയാണ് നാം ഏവരും നോക്കി കണ്ടത്.എന്നാൽ ഇന്നലെ പുറത്ത് വന്ന പരിശോധന ഫലങ്ങൾ നമുക്കോരോരുത്തർക്കും ഏറെ സന്തോഷം നൽകുന്നതും, അതിലേറെ ആശ്വാസമേകുന്നതുമാണ്..നമ്മുടെ പഞ്ചായത്ത് ഒമ്പതാം വാർഡിൽ, സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി രോഗമുക്തയായി എന്ന അറിയിപ്പ് നമുക്ക് ലഭിച്ചിട്ടുണ്ട്…അതോടൊപ്പം രോഗം സ്ഥീരികരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴുകിയ കുടുംബാംഗങ്ങളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു, അവയെല്ലാം നെഗറ്റീവ് […]

Share News
Read More

മുൻ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം; മകൻ അശ്വിൻ അറസ്റ്റിൽ

Share News

തിരുവനന്തപുരം։ കേരളാ മുന്‍ രാഞ്ജി ട്രോഫി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ അശ്വിന്‍ അറസ്റ്റില്‍. ഇയാള്‍ക്കൊപ്പമായിരുന്നു ജയമോഹന്‍ തമ്പി താമസിച്ചിരുന്നത്. ഇദ്ദേഹത്തെ അവസാനമായി കണ്ടത് ശനിയാഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തുമ്പോൾ മകൻ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തിങ്കളാഴ്ചയാണ് ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, എടിഎം കാര്‍ഡ് തട്ടിയെടുത്ത ശേഷം […]

Share News
Read More