ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍ :ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി
കല്‍പ്പറ്റ: വയനാടിന്റെ ആരോഗ്യമേഖലയില്‍ വീണ്ടും രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍. ജില്ലയിലാദ്യമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ പ്രവര്‍ത്തനസജ്ജമായി. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ജില്ലയില്‍ ഈ സംവിധാനം പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ചാണ് സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്‍ സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. നിലവില്‍ കൊവിഡ് ആശുപത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ […]
Read More