
സിബിഎസ്ഇ 12,10 ക്ലാസ് ഫലപ്രഖ്യാപനം ഉടനില്ല
ന്യൂഡല്‍ഹി: സിബിഎസ്ഇ 12,10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനില്ല.പരീക്ഷാ ഫലം ഉടന്‍ പ്രഖ്യാപിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതില്‍ തെറ്റുപറ്റിയെന്ന് സിബിഎസ്ഇ വ്യക്തമാക്കി. തീയതി സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.
ജൂലൈ 11ന് 12-ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലൈ 13ന് പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ രംഗത്തെത്തി.
വൈകീട്ട് നാലു മണിക്ക് വെബ്സൈറ്റില്‍ ഫലം ലഭ്യമാകും എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാര്‍ത്തകള്‍ പിന്‍വലിച്ചതായി സിബിഎസ്ഇ അറിയിച്ചു. ജൂലൈ 11നും 13നും ഫലം പ്രഖ്യാപിക്കുമെന്ന തരത്തില്‍ നേരത്തെ സിബിഎസ്ഇ ഇറക്കിയ നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഫലങ്ങള്‍ എത്രയും വേഗം പുറത്തിറക്കുമെന്നും എന്നാല്‍ ഇതുവരെ ഒരു തീയതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിക്കുന്നതായും സിബിഎസ്ഇ വ്യക്തമാക്കി. ഫലം സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in ല്‍ ഉണ്ടാകും.
കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സിബിഎസ്ഇ ഫലം പ്രഖ്യാപിക്കുക.
Related Posts
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5451 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
- അപ്രിയസത്യങ്ങൾ
- അഭിപ്രായം
- കരുതൽ
- കാര്‍ഷിക നിയമങ്ങള്‍
- കാർഷിക നിയമം
- കുടിയേറ്റ കർഷകർ
- കൃഷിയിടം
- കേരളം
- കേരളസമൂഹം
- കർഷകൻ
- കർഷകൻെറ മനസ്സ്
- കർഷകർക്കെതിരേയുള്ള നിയമങ്ങള്‍
- നിലപാട്